-->
മഴയത്ത് അമ്മ ആനയ്‌ക്കൊപ്പം റോഡ് മുറിച്ചു കടക്കുന്ന കുഞ്ഞന്‍ ആനക്കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ജനിച്ച് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞ ആനക്കുട്ടിയാണ് തന്റെ അമ്മയ്ക്കൊപ്പം ശ്രദ്ധാപൂര്‍വ്വം റോഡ് മുറിച്ചു കടക്കുന്നത്.
വെറും 20 സെക്കന്റ് മാത്രം ദൈര്‍ഘ്യമുളള ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ' പ്രകൃതിയുടെ അത്ഭുതം' എന്നാണ് ഒരാള്‍ കമന്റായി കുറിച്ചിരിക്കുന്നത്. 'എപ്പോഴും അമ്മയോടൊപ്പം തന്നെ നില്‍ക്കൂ. അമ്മ നിന്നെ സംരക്ഷിക്കും' എന്നാണ് മറ്റൊരാള്‍ കമന്റായി എഴുതിയത്.
An unsteady walk, as the calf just came into world. Elephant calves start walking within 1-2 hour of birth. In wild they have to be mobile, necessary for survival pic.twitter.com/dEQO0dPtP1— Parveen Kaswan, IFS (@ParveenKaswan) August 7, 2025
ജനിച്ച് ഒന്ന് മുതല്‍ രണ്ട് മണിക്കൂറിനുളളില്‍ ആനക്കുട്ടികള്‍ നടക്കാന്‍ തുടങ്ങും. വനത്തിലൂടെ അവയ്ക്ക് അതിജീവിക്കാന്‍ ചലനശേഷി പ്രധാനമാണെന്ന് ദൃശ്യങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നു. കഴിഞ്ഞ മാസം മറ്റൊരു വീഡിയോയില്‍ ഒരു കുട്ടിയാന കസേരയില്‍ കയറി മനുഷ്യനെപ്പോലെ ഇരിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോയും വൈറലായിരുന്നു.