Friday, March 13, 2026 Last Updated 7 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Aug 2025 03.09 PM

ലെ ജീത്തു ജോസഫ്: ഇവനെ ഇനിയും വളരാന്‍ അനുവദിച്ചു കൂടാ; സഹദേവന്റെ മരണത്തിന് കാരണം ജോര്‍ജുകുട്ടി; ദൃശ്യത്തിന് പുതിയ എഐ ട്വിസ്റ്റ് നല്‍കി സോഷ്യല്‍ മീഡിയ

uploads/news/2025/08/795970/Untitled-4.jpg
AI Twist in drishyam movie (Image Source: Instagram)

മോഹന്‍ലാല്‍-ജീത്തു ജോസഫ് കോമ്പോയിലെത്തുന്ന ദൃശ്യം മലയാളികളെ ഏറ്റവും കൂടുതല്‍ ത്രില്ലടിപ്പിച്ച ചിത്രമാണ്. സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിച്ച ഈ ചിത്രം മികച്ച തിരക്കഥയുടെയും അഭിനയ മുഹൂർത്തങ്ങളുടെയും ഒരു പാക്കേജ് തന്നെയായിരുന്നു. മിസ്റ്ററി ത്രില്ലർ ഗണത്തില്‍ പെടുത്താവുന്ന ഈ കുടുംബചിത്രം ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്. അതോടെ ഇതിന്റെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. അതും പ്രേക്ഷകര്‍ ഹൃദയപൂര്‍വ്വം ഏറ്റെടുത്തു.
ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു എന്ന വാർത്തയും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. കഥയെഴുതി പൂര്‍ത്തിയാക്കിയെന്ന് അടുത്തിടെ ജീത്തു പറയുകയും ചെയ്തിരുന്നു. എന്താണ് ഇനി ജോർജ് കുട്ടിയ്ക്കും കുംടുംബത്തിനും സംഭവിക്കാൻ പോകുന്നതെന്ന് അറിയാൻ അക്ഷമരായി കാത്തിരിക്കുയാണ് മലയാളികൾ. ജോർജുകുട്ടിയുടെ അടുത്ത വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ഇപ്പോഴിതാ ഇതിനിടയില്‍ ദൃശ്യം ആദ്യ ഭാഗത്തിലെ ഒരു ട്വിസ്റ്റ് വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ജോർജുകുട്ടിയും രാജക്കാട് സ്റ്റേഷനിലെ പോലീസ് കോണ്‍സ്റ്റബിള്‍ ആയ സഹദേവനും കവലയില്‍ വെച്ച്‌ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് ഈ നിര്‍ണായക ട്വിസ്റ്റ് വരുന്നത്. ‘‘നിനക്കെന്താടാ ഇത്ര വലിയ ചൊറിച്ചില്‍...’’ എന്ന് ജോര്‍ജുകുട്ടിയെ പ്രകോപിപ്പിക്കാന്‍ സഹദേവന്‍ പറയുന്നത് പ്രേക്ഷകര്‍ കണ്ടതാണ്. അതിനു പിന്നാലെ ‘കാശ് തന്നാല്‍ സഹദേവൻ എന്ത് പണിയും ചെയ്യും...’ എന്ന് ജോർജുകുട്ടി പറയുന്നതും സിനിമയിലുണ്ട്.
ഇതിനു ശേഷമാണ് ട്വിസ്റ്റ് വരുന്നത്. ​ജോര്‍ജുകുട്ടിയുടെ ഈ പറച്ചില്‍ സഹദേവന് താങ്ങാനായില്ല. ഞെട്ടി നില്‍ക്കുന്ന സഹദേവന്‍ കവലയില്‍ വെച്ച്‌ പൊട്ടിക്കരഞ്ഞുകൊണ്ട് പോകുന്നത് വീഡിയോയില്‍ കാണാം.
ശേഷമുള്ള വാർത്തയില്‍ പറയുന്നത് കവലയില്‍ വെച്ച്‌ ആളാവാനുള്ള ശ്രമം പാളിയതോടെ സഹദേവൻ അടുത്തുള്ള പാറമടയില്‍ ചാടി മരിച്ചതായിട്ടാണ്. ദൃശ്യത്തിലെ ഈ എഐ ട്വിസ്റ്റ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചിരി പടർത്തി വൈറലായി. ‘അപ്പോ സിദ്ദിഖിന് റോള്‍ ഇല്ലേ...’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന വിഡിയോയ്ക്ക് രസകരമായ നിരവധി കമന്റുകളും വരുന്നുണ്ട്.
സിദ്ദിഖിന് റോള്‍ കൊടുക്കാനുള്ള വഴിയും കമന്റുകളിലുണ്ട്. ‘പാറമടേന്ന് സഹദേവന്റെ ബോഡി എടുക്കാനിറങ്ങിയ പോലീസിന് ഒരു മഞ്ഞക്കാറും കിട്ടി. ട്വിസ്റ്റ് എപ്പടി, അപ്പോ സിദ്ധിക്കിനും റോള്‍ കിട്ടീല്ലേ..’ എന്നാണ് ആ കമന്റ്. ‘സഹദേവൻ ഒരു പാവാ...ഒരു സാധു....’, ലെ വരുണ്‍: അപ്പൊ ഞാൻ ഇതില്‍ ഇല്ലേ, സഹദേവന്‍ കുനിഞ്ഞ് കൊടുക്കണമെന്നാണോ പറയുന്നത്...’ എന്നിങ്ങനെ നര്‍മ്മരസമുള്ള കമന്റുകള്‍ ഒരുപാടാണ്. ഏതായാലും ഈ എഐ ട്വിസ്റ്റ് ഏറ്റെടുക്കുകയാണ് ആരാധകര്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW