Friday, March 13, 2026 Last Updated 3 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 02.52 PM

‘ദൃശ്യം 4നെപ്പറ്റി സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല; ഇതില്‍ അവസാനിപ്പിക്കാനുള്ള ശ്രമമാണ്; ആൾക്കാർ എന്തുവാടെ നിർത്തിക്കൂടെ എന്ന് ചോദിച്ചു തുടങ്ങി...’’ജീത്തു ജോസഫ്

മലയാളത്തിലെ ​‍ഫാമിലി ത്രില്ലര്‍ സിനിമകള്‍ക്ക് ഒരു ബെഞ്ച്മാര്‍ക്ക് നല്‍കിയ ചിത്രമാണ് ദൃശ്യം. ഇതിന്റെ ആദ്യ രണ്ടു ഭാഗങ്ങള്‍ക്ക് ശേഷം മൂന്നാം ഭാഗം തിയേറ്ററിലെത്താന്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ദൃശ്യം 4 ഉണ്ടാകു​മോ എന്ന ചോദ്യത്തിന് സംവിധായകന്‍ ജീത്തു ജോസഫ് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.
Mohanlal, Director Jeethu Joseph, Drishyam movie
Jeethu Joseph about drishyam 4 (Image Source: Instagram)

മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. മലയാളത്തിലെ എക്കാലത്തെയും സസ്പെന്‍സ്, ത്രില്ലര്‍ സിനിമകളെടുത്താല്‍ അതില്‍ ഉറപ്പായും ഇടംപിടിക്കുന്ന ഫ്രാഞ്ചൈസിയാണ് ‘ദൃശ്യ’ത്തിന്റേത്. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്.
75 കോടി ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടി സൂപ്പര്‍ഹിറ്റായ ശേഷം കോവിഡ് കാലത്ത് ഒടിടി റിലീസായി രണ്ടാം ഭാഗവും എത്തി. അതും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ദൃശ്യം 3 യും എത്തുന്നു എന്നറിഞ്ഞതു മുതല്‍ അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞെന്നതടക്കം പാക്കപ്പ് വീഡിയോയും മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും പങ്കിട്ടിരുന്നു. ദൃശ്യം 3 ഏപ്രില്‍ 2 ന് റിലീസ് ചെയ്യുമെന്ന് ഇക്കഴിഞ്ഞ ദിവസം ജീത്തു ജോസഫ്
ഇപ്പോഴിതാ ദൃശ്യം 4 ഉണ്ടാകുമോ എന്ന ചോദ്യത്തിനുള്ള ജീത്തുവിന്റെ രസകരമായ മറുപടിയാണ് സോഷ്യല്‍ മീഡിയ പ്രേക്ഷകരെ ചിരിപ്പിക്കുന്നത്.
ദൃശ്യം 4 എന്നുവരും എന്ന ചോദ്യത്തിന് ‘‘ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. ഞാൻ ഇതുകൊണ്ട് അവസാനിപ്പിക്കാനുള്ള ശ്രമമാണ്. ആൾക്കാർ തന്നെ എന്തുവാടെ നിർത്തിക്കൂടെ എന്ന് ചോദിച്ചു തുടങ്ങി...
ഏപ്രില്‍ 2 നാണ് ദൃശ്യം 3 യുടെ റിലീസ്. ഒരു പ്രതീക്ഷയുമില്ലാതെ വന്നു കണ്ടാല്‍ മതി. ഒന്നിന്റെ പോലെ​യോ രണ്ടിന്റെ പോലെയോ അല്ല മൂന്നാം ഭാഗം. ജോര്‍ജുകുട്ടിയുടെ ഇമോഷണല്‍ സൈഡിലൂടെയാണ് ഞാന്‍ ട്രാവല്‍ ചെയ്തത്. അതുകൊണ്ട് നിങ്ങള്‍ വലിയൊരു ജഗപൊഗ സിനിമയൊക്കെ പ്രതീക്ഷിച്ചു വന്നാല്‍ നിരാശയായിരിക്കും. പക്ഷേ അതൊരു നല്ല സിനിമയാണെന്ന കോണ്‍ഫിഡന്‍സ് എനിക്കുണ്ട്. വണ്‍ ടൂ ഒക്കെയായി താരതമ്യം ചെയ്യാന്‍ ശ്രമിച്ചാല്‍ എങ്ങനെയാകുമെന്നറിയില്ല. മുന്‍വിധികളൊന്നുമില്ലാതെ വന്ന് സിനിമ കാണുക.’’ എന്നാണ് ദൃശ്യത്തിനെ കുറിച്ച് ജീത്തു പറഞ്ഞത്. ജീത്തു ജോസഫ് എന്തു തന്നെ പറഞ്ഞാലും വലിയ ആകാംക്ഷയോടെ തന്നെയാണ് ദൃശ്യം 3 പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

വലതുവശത്തെ കള്ളൻ ആണ് അവസാനമായി പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം. ബിജു മേനോൻ, ജോജു ജോർജ്, ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണിത്. ‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളൻ’ ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഡിനു തോമസ് ഈലൻ ആണ്.

Ads by Google
Ads by Google
TRENDING NOW