Saturday, March 14, 2026 Last Updated 11 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Aug 2025 01.16 PM

പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവിന് ഇഷ്ടപ്പെട്ട ബൈക്ക് സര്‍പ്രൈസ് നല്‍കി ഭാര്യ; കണ്ണീരണിഞ്ഞു യുവാവ് - വീഡിയോ

bike

ജീവിതത്തില്‍ അപ്രതീക്ഷിതമായി സമ്മാനങ്ങള്‍ ലഭിക്കുമ്പോള്‍ നമ്മള്‍ക്ക് എല്ലാവര്‍ക്കും സന്തോഷമാണ് അല്ലേ. അത് പ്രിയപ്പെട്ടവരില്‍ നിന്നാകുമ്പോള്‍ ആ സമ്മാനത്തിന് മാധുര്യം കൂടും. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നതും ഇങ്ങനൊരു വീഡിയോ ആണ്.

തന്റെ ഭര്‍ത്താവിന്റെ ജന്മദിനത്തിനു അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ബൈക്കാണ് ഭാര്യ സമ്മാനമായി നല്‍കിയത്. വീഡിയോയുടെ തുടക്കത്തില്‍ ഭര്‍ത്താവും ഭാര്യയും കുടുംബാംഗങ്ങളുമെല്ലാം വീടിനു വെളിയില്‍ നില്‍ക്കുന്നതായി കാണാം. പെട്ടന്ന് ഒരാള്‍ ഒരു ബൈക്കുമായി അങ്ങോട്ട് എത്തുന്നു. പക്ഷേ എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന്് അറിയാതെ ആശയക്കുഴപ്പത്തില്‍ ആണ് യുവാവ്. പിന്നീട് ഭാര്യ തനിക്ക് പിറന്നാള്‍ സമ്മാനമായി വാങ്ങി തന്ന വാഹനം ആണ് അതെന്ന് അറിയുമ്പോള്‍ അയാള്‍ ഭാര്യയെ കെട്ടിപ്പിടിച്ച് കരയുന്നു.

വളരെ പെട്ടന്നാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണം അറിയിച്ച് എത്തുന്നത്. ' ഇന്ന് ഞാന്‍ ഇന്റര്‍നെറ്റില്‍ കണ്ട ഏറ്റവും മികച്ച കാര്യം' എന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്.

പ്രണയം എല്ലായ്‌പ്പോഴും ബാഹ്യമായ പ്രകടനങ്ങള്‍ മാത്രമല്ല മറിച്ച് രണ്ടുപേരുടെയും സ്വപ്‌നങ്ങള്‍ മനസ്സിലാക്കി അത് നിറവേറ്റി കൊടുക്കുന്നതാണെന്ന് ഈ വീഡിയോ നമ്മെ ഓര്‍മിപ്പിക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW