-->
വളര്‍ത്തുനായക്ക്‌ളുടെ ആക്രമണങ്ങളെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പൊതുജനങ്ങളില്‍ ആശങ്ക ഉണര്‍ത്തുന്ന സമയത്ത് ,തെരുവു നായയില്‍ നിന്ന് കുട്ടികളെ സംരക്ഷിച്ച ധീരനായ ഒരു ജര്‍മ്മന്‍ ഷെപ്പേര്‍ഡിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഋഷികേശിലെ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്നുളളതാണ് ഈ ദൃശ്യങ്ങള്‍.
വീടിനുളളില്‍ നിന്ന് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് കുട്ടികള്‍ ഓടിപ്പോകുന്നത് ഒരു മതിലിന് പിന്നില്‍ നിന്ന് നിരീക്ഷിക്കുന്നിടത്താണ് ദൃശ്യങ്ങള്‍ ആരംഭിക്കുന്നത്. ഒരു തെരുവ് നായ അവരെ പിന്തുടരാന്‍ തുടങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തുന്ന നായ ഉടന്‍ തന്നെ മതിലില്‍ നിന്ന് ചാടി അതിനെ നേരിടാനും ഓടിച്ചു വിടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
നായയുടെ വേഗത്തിലുളള പ്രതികരണത്തെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. മറ്റൊരു നായയില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ ഒരു നായ സൂപ്പര്‍ ഹീറോയെപ്പോലെ ചാടി എന്ന അടിക്കുറിപ്പോടെയാണ് ഘർ കെ കലേഷ് എന്ന ഉപയോക്താവ് വീഡിയോ എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്.
ഒരുലക്ഷത്തിധികം കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. ധീരനായ ജര്‍മ്മന്‍ ഷെപ്പേര്‍ഡിനോടുളള ആരാധനയും ആളുകളുടെ കമന്റുകളില്‍ നിന്നും വ്യക്തമാണ്. നായയുടെ വീരോചിതമായ പ്രവൃത്തിക്ക് പലരും അതിന് സ്‌നേഹപൂര്‍വ്വം ഡോഗേഷ് ഭായ് എന്ന വിളിപ്പേരും നല്‍കി.
നായ്ക്കള്‍ മനുഷ്യരെക്കാള്‍ വിശ്വസ്തരാണ്, അത് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. കുട്ടികളുടെ യഥാര്‍ഥ അംഗരക്ഷകന്‍, ജാഗ്രതയുളള അംഗരക്ഷകന്‍, മൃഗങ്ങളാണ് യഥാര്‍ഥ ഹീറോകള്‍ എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകള്‍.
In Rishikesh, A dog jumped like a superhero to save children from another dog. pic.twitter.com/IwN1FUZgrN— Ghar Ke Kalesh (@gharkekalesh) August 9, 2025