Saturday, March 14, 2026 Last Updated 2 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Aug 2025 04.26 PM

പഠിച്ച പണി പതിനെട്ടും നോക്കി, പക്ഷേ നടന്നില്ല, ഒടുവില്‍ അമ്മയുടെ ഒരു നോട്ടം; കുഞ്ഞ് ഹിപ്പോ ചെയ്തത് കണ്ടോ?

baby-hippo
photo-x.com/AMAZlNGNATURE

ദിവസവും നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇപ്പോഴിതാ ഒരു കുഞ്ഞ് ഹിപ്പോപൊട്ടാമസിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. അമേരിക്കയിലെ കന്‍സാസിലെ ടാന്‍ഗാന്‍യിക വൈല്‍ഡ് പാര്‍ക്കിലെ ഹിപ്പപൊട്ടാമസാണിത്. കുളത്തില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിക്കുന്ന കുഞ്ഞ് ഹിപ്പോയെ വീഡിയോയില്‍ കാണാം.

മാര്‍സ് എന്നാണ് ഈ ഹിപ്പോയുടെ പേര്. മൃഗശാലയിലെ ഒരു ഉദ്യോഗസ്ഥന്‍ മാര്‍സിനെ കുളത്തില്‍ നിന്ന് പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതും മാര്‍സ് വീണ്ടും വെളളത്തിലേക്ക് ഓടിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്. അവസാനം കുഞ്ഞ് ഹിപ്പോപൊട്ടാമസിന്റെ അമ്മ വരുന്നതോടെ മാര്‍സ് അനുസരണയോടെ കൂട്ടിലേക്ക് പോകുന്നു. ഇതിനോടകം തന്നെ അഞ്ച് മില്യണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടത്.

മനുഷ്യരായാലും മൃഗങ്ങളായാലും അമ്മയുടെ ഒരു നോട്ടം മതി കാര്യങ്ങള്‍ മാറിമറിയാന്‍ എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് കൊടുത്തിട്ടുണ്ട്. ജൂണിലാണ് ടാന്‍ഗാന്‍യിക വൈല്‍ഡ് ലൈഫ് പാര്‍ക്കില്‍ മാര്‍സ് ജനിച്ചത്. 2014 ല്‍ പാര്‍ക്കിലെത്തിയ പിഗ്മി ഹിപ്പോകളായ പോസി, പ്ലൂട്ടോ എന്നിവയുടെ അഞ്ചാമത്തെ കുട്ടിയാണ് മാര്‍സ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW