Sunday, March 15, 2026 Last Updated 54 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Aug 2025 01.47 PM

സുരേഷ്‌ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ഇരട്ടവോട്ട് ; കൊല്ലത്തും തൃശൂരിലും പട്ടികയിലെന്ന് ആക്ഷേപം

uploads/news/2025/08/795782/subhash-gopi.jpg

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കെതിരേ കള്ള സത്യവാങ്മൂലം നല്‍കിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് സിറ്റി പോലീസിന് പരാതി നല്‍കിയിരിക്കെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ്‌ഗോപിക്ക്് കൊല്ലത്തും തൃശൂരിലും വോട്ട്. കൊല്ലത്തെ കുടുംബവീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ് സുഭാഷ് ഗോപിക്കും ഇദ്ദേഹത്തിന്റെ ഭാര്യ റാണി സുഭാഷിനും വോട്ടുള്ളത്.

ഇരവിപുരം മണ്ഡലത്തിലെ 84 ആം നമ്പര്‍ ബൂത്തിലാണ് വോട്ട്. ഇതുകൂടാതെ തൃശൂരിലും സുഭാഷ്‌ഗോപിക്ക് വോട്ടുണ്ട്. തൃശൂര്‍ ലോക്‌സഭാ സീറ്റിലെ ഇരട്ടവോട്ടുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുറുക്കി പിടിച്ചിരിക്കുന്ന എല്‍ഡിഎഫും യുഡിഎഫും ബി.ജെ.പി ചേര്‍ത്ത അനര്‍ഹ വോട്ടുകളുടെ മൊത്തം കണക്കും തെളിവുകളും പുറത്തുവിടാനുള്ള ശ്രമത്തിലാണ്. അതേസമയം ഈ വിഷയത്തില്‍ സുരേഷ്‌ഗോപിയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

ശാസ്തമംഗലത്തെ വോട്ടറാണ് സുരേഷ്‌ഗോപിയെന്നാണ് ആക്ഷേപം. തൃശൂര്‍ നിയമസഭാ മണ്ഡത്തിലെ 115 ആം നമ്പര്‍ ബൂത്തിലാണ് സുരേഷ്‌ഗോപിയുടെ വോട്ട് ചേര്‍ത്തത്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി സുരേഷ് ഗോപി തൃശ്ശൂരിലേക്ക് വോട്ട് മാറ്റിയത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ടി എന്‍ പ്രതാപന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്തു സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ബോധിപ്പിച്ചെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തില്‍ വോട്ട് ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്നും ടി എന്‍ പ്രതാപന്‍ ചൂണ്ടിക്കാട്ടി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW