Saturday, March 14, 2026 Last Updated 42 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 09.30 AM

കേരളത്തില്‍ വികസനം വേണമെങ്കില്‍ ബിജെപിയെ അധികാരത്തില്‍ കയറ്റണം ; ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ഗുണകരമാകും

uploads/news/2026/01/818787/sureshgopi.jpg

കൊല്ലം: കേരളത്തില്‍ വികസനം വരണമെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിയെ അധികാരത്തില്‍ കയറ്റണമെന്ന് തൃശൂര്‍ എംപിയും നടനുമായ സുരേഷ്‌ഗോപി. ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വന്നാല്‍ അതിന്റ ഗുണമുണ്ടാകുമെന്നും ഏതൊക്കെ സംസ്ഥാനങ്ങളില്‍ അത് കിട്ടിയെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മനസ്സിലാക്കണമെന്നും തിരിച്ചറിയണമെന്നും പറഞ്ഞു.

തിരുവനന്തപുരത്ത് തിലകം അണിയും എന്നാണ് പറഞ്ഞത്. അത് അങ്ങനെ തന്നെ സംഭവിച്ചുവെന്ന് സുരേഷ് ഗോപി പറഞ്ഞു. പാലക്കാട്ടേയോ ശബരിമലയോ വിഷയങ്ങള്‍ ജനങ്ങള്‍ക്കറിയാം. അത് പ്രത്യേകിച്ച് പറയേണ്ടതില്ല. തൃശൂരില്‍ സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലാബിന് വേണ്ടി സ്ഥലം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. അത് തിരുവനന്തപുരത്തേയ്ക്ക് പോയാല്‍ പകരം തൃശൂരില്‍ 25 ഏക്കറിലുള്ള മറ്റൊരു പദ്ധതി ആവിഷ്‌കരിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

തൃശൂരിനോട് മാത്രം എന്താണ് ഇങ്ങനെയെന്ന് മനസിലാകുന്നില്ലെന്നും തൃശൂരിനോട് വേര്‍തിരിവ് കാണിച്ചാല്‍ അത് മാറ്റാന്‍ അറിയാമെന്നും സുരേഷ്‌ഗോപി പറഞ്ഞു. കൊല്ലത്തെ ചീന കൊട്ടാരത്തിന്റെ നവീകരണം റെയില്‍വേ മന്ത്രിയോട് സൂചിപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുമായി സന്ദര്‍ശനം നടത്തി. ഇടിഞ്ഞു പോകുമെന്ന വിവരം കിട്ടിയതുകൊണ്ട് തന്നെയാണ് അടിയന്തരമായി സന്ദര്‍ശനം നടത്തിയതെന്നും പൊതുജനത്തിന് ഉപയോഗപ്രദമാകുന്ന രീതിയില്‍ റെയില്‍വേയുടെ നേതൃത്വത്തില്‍ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍വേ സ്റ്റേഷനിലൂടെ കൊല്ലം നഗരത്തിന്റെ മുഖച്ഛായ മാറുന്നതിനായുള്ള കാര്യങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കൊല്ലം റെയില്‍വേ സ്റ്റേഷന്‍ കൊച്ചി കോഴിക്കോട് എന്നിവയുടെ കാര്യം പ്രധാനമന്ത്രിയോട് അടക്കം സൂചിപ്പിച്ചു. വരുന്ന അഞ്ചാം തീയതി റെയില്‍വേ മന്ത്രിയെ കാണുമെന്നും പറഞ്ഞു. വരും തലമുറയ്ക്ക് വേണ്ടി റീബില്‍ഡ് ചെയ്യുകയാണ് എല്ലാമെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW