Thursday, March 12, 2026 Last Updated 23 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 12.13 PM

വോട്ടുചേര്‍ക്കലിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ; സുരേഷ്‌ഗോപിയിലൂടെ ബിജെപിയ്ക്ക് ഗുരുവായൂരും ലക്ഷ്യം

uploads/news/2026/02/827019/sureshgopi.jpg

തൃശൂര്‍: പാര്‍ലമെന്റ് സീറ്റായ തൃശൂര്‍ പിടിച്ചെടുത്ത ബിജെപി ഗുരുവായൂര്‍ നിയമസഭാ മണ്ഡലം കൂടി ലക്ഷ്യമിട്ട് നീങ്ങുന്നു. സുരേഷ്‌ഗോപി വഴി തന്നെയാണ് ഈ ശ്രമമെന്നും ഇതിന്റെ ഭാഗമായിട്ടാണ് സൂപ്പര്‍താരത്തിന്റെ വോട്ടുമാറ്റം നടത്തിയതെന്നുമാണ് സൂചനകള്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തിലാണ് സുരേഷ് ഗോപി വോട്ട് ചെയ്യുക.

ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് എംപിക്ക് വോട്ടുള്ളത്. 697-ാം നമ്പര്‍ വോട്ടറായാണ് സുരേഷ് ഗോപിയുടെ പേര് ചേര്‍ത്തിരിക്കുന്നത്. ക്ഷേത്രത്തോട് ചേര്‍ന്ന അച്യുതം ഫ്ലാറ്റിലാണ് വോട്ട് ചേര്‍ത്തത്. 2031ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് ഊഹാപോഹങ്ങള്‍. നിലവില്‍ തൃശൂര്‍ എംപിയായ സുരേഷ് ഗോപിയുടെ കാലാവധി 2029ലാണ് അവസാനിക്കുക.

തൊട്ടടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്നും അതുവഴി ക്ഷേത്രനഗരി പിടിക്കാമെന്നതുമാണ് ബിജെപി ലക്ഷ്യം എന്നാണ് വിലയിരുത്തല്‍. അതേസമയം എല്‍ഡിഎഫിനാണ് 2011 മുതല്‍ കഴിഞ്ഞ മൂന്ന് തവണത്തെയും തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്ന മണ്ഡലത്തില്‍ പക്ഷേ ബിജെപി പടിപടിയായി വോട്ട് ഉയര്‍ത്തിക്കൊണ്ടുവരുന്ന സ്ഥിതിയുണ്ട്. 2011 ല്‍ 9000, 2016 ല്‍ 25,000 എന്നിങ്ങനെയാണ് അവരുടെ വോട്ടുഷെയര്‍.

കടുത്ത ഭക്തനായ സുരേഷ്‌ഗോപി ഗുരുവായൂരും ക്ഷേത്രനഗരിയുമായി ബന്ധപ്പെട്ട് നില്‍ക്കാനുള്ള ആഗ്രഹം മുമ്പും വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സുരേഷ് ഗോപി ഗുരുവായൂരില്‍ വോട്ട് ചേര്‍ത്തത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തുണ്ട്. കാര്‍ വാങ്ങിയപ്പോള്‍ സുരേഷ് ഗോപി പോണ്ടിച്ചേരിക്കാരനായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശ്ശൂരുകാരനായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരംകാരനുമായി എന്നാണ് ജോസഫ് ടാജറ്റ് പരിഹസിച്ചത്.

കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ അനില്‍ അക്കരയും സുരേഷ് ഗോപിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. കുമ്പിടിക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ഗുരുവായൂരില്‍, രണ്ട് മാസം മുമ്പാണ് ഇദ്ദേഹം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വോട്ട് ചെയ്തത്. ഒരു വര്‍ഷം മുമ്പാണ് ഇദ്ദേഹം തൃശ്ശൂരില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ കുടുംബസമേതമല്ല ഒറ്റക്കാണ്. സമ്മതിക്കണം ഇദ്ദേഹത്തിനെ എന്നായിരുന്നു അനില്‍ അക്കരയുടെ പരിഹാസം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW