-->
നിരവധി വിദേശികളാണ് ഇന്ത്യ സന്ദര്‍ശിക്കാനായി ഓരോ ദിവസവും എത്തുന്നത്. ഇവര്‍ പങ്കുവെക്കുന്ന പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇന്ത്യയിലെ ആളുകളുടെ പല സ്വഭാവരീതികളും അനുകരിക്കുന്ന വീഡിയോകളാണ് ഇതില്‍ കൂടുതലും. അത്തരത്തില്‍ ഒരു റഷ്യന്‍ യുവതിയുടെ വീഡിയോയാണിപ്പോള്‍ വൈറലാകുന്നത്.
ജയ്പൂരിലെ ഹവാ മഹലിന് മുന്നിലാണ് സംഭവം നടക്കുന്നത്. എങ്ങനെയാണ് ഇന്ത്യയിലെ റോഡ് മുറിച്ചു കടക്കുന്നതെന്ന് തന്റെ റഷ്യന്‍ സുഹൃത്തിന് പഠിപ്പിച്ചു കൊടുക്കുന്ന യുവതിയുടെ വീഡിയോയണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. വെര പ്രോകോഫേവ എന്ന യുവതിയുടേതാണ് വീഡിയോ.
എങ്ങനെയാണ് ഇന്ത്യയിലെ റോഡുകള്‍ മുറിച്ചുകടക്കേണ്ടതെന്ന് ഞാന്‍ കാണിക്കാം. ആദ്യം നിങ്ങള്‍ കൈ മുന്നിലേക്ക് വെച്ച് അവരോട് നിര്‍ത്താന്‍ പറഞ്ഞശേഷം റോഡ് മുറിച്ച് കടക്കണം എന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്. പിന്നാലെ ഇരുവരും തിരക്കേറിയ റോഡ് മുറിച്ചു കടക്കുന്നുണ്ട്. ഇന്ത്യയില്‍ നിങ്ങള്‍ പഠിക്കേണ്ട ആദ്യത്തെ നിയമം എങ്ങനെ റോഡ് മുറിച്ചുകടക്കണമെന്നാണ് എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്.
ഏതായാലും വീഡിയോ വളരെ പെട്ടെന്നു തന്നെ ജനശ്രദ്ധനേടി. ഇതിനോടകം രണ്ടു ലക്ഷം പേരാണ് വീഡിയോ കണ്ടത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
‘ഹൈവേയില്‍ ഇങ്ങനെ ചെയ്യരുത്, ഞാന്‍ ജയ്പൂരില്‍ നിന്നുളള ആളാണ് എനിക്കിത് മനസിലാകും, വളരെയധികം ശ്രദ്ധിക്കണം, എല്ലാ സമയവും ഡ്രൈവര്‍മാര്‍ ഇങ്ങനെ വാഹനം നിര്‍ത്തണമെന്നില്ല., കൈയുടെ പവര്‍ ’എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.