Friday, March 13, 2026 Last Updated 24 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Aug 2025 12.01 PM

' ദൈവം നിങ്ങളെ സ്‌നേഹിക്കുന്നു' ; ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദിയായ ആളോട് ക്ഷമിച്ച് ആലിംഗനം ചെയ്ത് യുവതി- വീഡിയോ

who, took

മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത് അവനിലുളള ദയ, ക്ഷമ തുടങ്ങിയ മാനുഷിക മൂല്യങ്ങളാണ്. എന്നാല്‍ നമ്മള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരാളുടെ മരണത്തിന് കാരണക്കാരനായ വ്യക്തിയോട് നമുക്ക് ക്ഷമിക്കാന്‍ സാധിക്കുമോ? സാധിക്കും എന്ന് തന്റെ ജീവിതത്തിലൂടെ കാണിച്ചുതരികയാണ് ജോര്‍ജിയക്കാരിയായ റെജീന ജോണ്‍സണ്‍.

തന്റെ ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദിയായ വ്യക്തിയെയാണ് റെജീന ക്ഷമ നല്‍കി ആലിംഗനം ചെയ്യുന്നത്. കോടതിയില്‍ നിന്നുളള ഈ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്രതിയായ വ്യക്തി അശ്രദ്ധമായി വാഹനം ഓടിച്ചുണ്ടായ അപകടത്തില്‍ ആണ് റെജീനയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. കോടതിയില്‍ വിധി പ്രസ്താവിക്കുന്നതിനിടയില്‍ കരയുന്ന പ്രതിയെ കണ്ട റെജീന അവരുടെ അടുത്തെത്തി അയാളെ കെട്ടിപ്പിടിച്ചു. '' ഞാന്‍ നിങ്ങളോട് ക്ഷമിക്കുന്നു, ദൈവം നിങ്ങളെ സ്‌നേഹിക്കുന്നു '' എന്ന് അയാളോട് പറഞ്ഞു. സോറി, സോറി എന്ന് അയാള്‍ സ്ത്രീയോട് കരഞ്ഞുകൊണ്ടു പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ അപൂര്‍വ്വ രംഗം കണ്ട് കോടതി മുറിക്കുളളില്‍ ഇരിക്കുന്ന മറ്റ് ആളുകളും കരയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

എക്‌സില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോയ്ക്ക് കാഴ്ചക്കാരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലര്‍ റെജീനയുടെ അനുകമ്പയെ പ്രശംസിച്ചു. ''ദൈവത്തെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന സ്ത്രീ'' എന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്. എന്നാല്‍ മറ്റു ചിലര്‍ അവരുടെ ഈ പ്രവൃത്തിയെ ഭ്രാന്ത് എന്ന് വിളിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW