Friday, March 13, 2026 Last Updated 13 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Aug 2025 10.22 AM

തശൂരില്‍ നടന്നത് 60,000 കള്ളവോട്ടുകള്‍ ; സുരേഷ്‌ഗോപി രാജിവെച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് വി ശിവന്‍കുട്ടി

uploads/news/2025/08/795758/v-shivankutty.gif

തിരുവനന്തപുരം: കള്ളവോട്ടുമായി ബന്ധപ്പെട്ട് ബിജെപിയ്ക്ക് സംസ്ഥാനത്ത് ആദ്യമായി കിട്ടിയ പാര്‍ലമെന്റ് സീറ്റില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. തൃശൂര്‍ മണ്ഡലത്തില്‍ അറുപതിനായിരത്തോളം കള്ളവോട്ടുകള്‍ ചേര്‍ക്കപ്പെട്ടുവെന്നും തൃശൂരില്‍ വീണ്ടും സത്യസന്ധമായ വോട്ടര്‍പട്ടിക തയ്യാറാക്കി തെരഞ്ഞെടുപ്പ് നടത്തുകയാണ് കമ്മീഷന്‍ ചെയ്യേണ്ടതെന്നും പറഞ്ഞു.

മുപ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയില്‍ വോട്ട് ചേര്‍ന്നുകാണാനാണ് സാധ്യതയെന്നാണ് സുരേഷ് ഗോപിക്കെതിരായ ബിജെപി കേന്ദ്രങ്ങളില്‍ നിന്നുതന്നെ പറയുന്നത്. ഈ സാഹചര്യത്തി തൃശൂരില്‍ നടന്ന കള്ളവോട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേഷ് ഗോപി എംപി രാജിവെക്കണമെന്നും വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുന്നുവെന്ന പരാതി തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും ഉണ്ടായിരുന്നതാണെന്നും പറഞ്ഞു. സത്യസന്ധമായ വോട്ടര്‍പട്ടിക തയ്യാറാക്കി തൃശ്ശൂരില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയാണ് കമ്മീഷന്‍ ചെയ്യേണ്ടതെന്നും പറഞ്ഞു.

മാധ്യമങ്ങളെയും ജനങ്ങളെയും അഭിമുഖീകരിക്കാതെ ഭയന്നുകടക്കുകയാണ് സുരേഷ് ഗോപി. ജനാധിപത്യത്തെ സംരക്ഷിക്കാനായി കള്ളവോട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേഷ് ഗോപി രാജിവെച്ച് അടുത്ത തെരഞ്ഞെടുപ്പിനെ താല്‍പര്യമുണ്ടെങ്കില്‍ നേരിടുകയാണ് ചെയ്യേണ്ടതെന്നും വി ശിവന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനിലും സുരേഷ് ഗോപി മോഡല്‍ വോട്ട് ചേര്‍ക്കല്‍ നടന്നുവെന്നും വി ശിവന്‍കുട്ടി ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി കോടികള്‍ ഒഴുക്കുന്നുവെന്നും വി ശിവന്‍കുട്ടി ആരോപിച്ചു.

തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാറും ആരോപിച്ചിരുന്നു. സുരേഷ് ഗോപിയുടെ സഹോദരന്‍ ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവന്ന പട്ടികയില്‍ ഇവരുടെ പേരുകളില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW