-->
വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് നമ്മുടെ ഇന്ത്യ.യു.എസില്‍ നിന്നുളള ഒരു യുവാവ് പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇന്ത്യയിലെ മലനിരകളിലെ ഒരു വെളളച്ചാട്ടത്തിനടുത്തുവെച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ' നിങ്ങള്‍ കേള്‍ക്കുന്നതൊന്നുമല്ല ഈ രാജ്യം, ഇതാണ് ഞാന്‍ അനുഭവിച്ചറിഞ്ഞ ഇന്ത്യ' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വൃത്തിയില്ലാത്തതും തിരക്കേറിയതുമായ ചേരിപ്രദേശങ്ങള്‍ മാത്രമല്ല ഇന്ത്യയെന്ന് യുവാവ് വീഡിയോയില്‍ പറയുന്നു. മറിച്ച്, അതിമനോഹരമായ പ്രകൃതി സൗന്ദര്യവും, രുചികരമായ ഭക്ഷണവും, സ്‌നേഹസമ്പന്നരായ ആളുകളുമുളള ഒരു രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ തന്റെ ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നാണെന്നും , ഇവിടെ അതിശയിപ്പിക്കുന്ന ആളുകളും, കാലാവസ്ഥ വ്യതിയാനങ്ങളും, കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാനുളള സൗകര്യങ്ങളുമുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയിലെ ആളുകള്‍ അതിഥികളെ സ്‌നേഹിക്കുന്നവരാണെന്നും, മികച്ച ആദിഥ്യമര്യാദയുളളവരാണെന്നും വീഡിയോയില്‍ യുവാവ് പറയുന്നു. ഇന്ത്യയോടുളള ഇഷ്ടം തുറന്നുപറഞ്ഞ യുവാവ്, വീണ്ടും ഇങ്ങോട്ട് വരാന്‍ കാത്തിരിക്കുകയാണെന്നും വീഡിയോയില്‍ കുറിച്ചു.
യുവാവിന്റെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പ്രതികരണം അറിയിച്ച് എത്തുന്നത്. 'അവിശ്വസനീയമായ ഇന്ത്യ, അവിടേക്ക് വരാന്‍ ഞാനും ആഗ്രഹിക്കുന്നു. ഇത് സ്വര്‍ഗ്ഗം പോലെ തോന്നുന്നു', എന്നാണ് ഒരാള്‍ കുറിച്ചത്.