-->
ബാലതാരമായി എത്തി മലയാളി മനസുകളില്‍ സ്ഥാനം നേടിയ താരമാണ് നന്ദന വര്‍മ്മ. മോഹന്‍ലാല്‍ നായകനായ സ്പിരിറ്റിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച നന്ദന പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഗപ്പി സിനിമയിലെ നന്ദനയുടെ ആമിന എന്ന കഥാപാത്രമാണ് താരത്തിന് കുടുതല്‍ ആരാധകരെ നേടികൊടുത്തത്.
സമൂഹമാധ്യമങ്ങളില്‍ സജീവമായ നന്ദന പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തരംഗമാകാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലാവുകയാണ്. ഗ്ലാമറസ്സ് ലുക്കിലാണ് താരം ചിത്രങ്ങളില്‍ കാണപ്പെടുന്നത്. വൃന്ദ എസ്.കെ ആണ് സ്‌റ്റൈലിസ്റ്റ്. ഫോട്ടോഗ്രഫി അഖില്‍ ചന്ദ്രന്‍. മേക്കപ്പ് അനീഷ്.
2023ല്‍ റിലീസ് ചെയ്ത ' ലെയ്ക്ക' ആണ് നന്ദനയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ.