-->
പുത്തൻ മാറ്റങ്ങളുമായി ഇൻസ്റ്റഗ്രാം എത്തുന്നു. ഉപയോക്താക്കൾക്കായി മൂന്ന് പുതിയ ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുന്നത്. ടിക് ടോക്ക്, സ്നാപ്ചാറ്റ് പോലുള്ള ആപ്പുകളിൽ ഇതിനകം ലഭ്യമായ ഫീച്ചറുകളാണ് ഇതിൽ പലതും.
ഇൻസ്റ്റഗ്രാമിൽ ഇനി തത്സമയ ലൊക്കേഷൻ പങ്കുവെക്കാൻ സാധിക്കും. സ്നാപ്ചാറ്റിലെ മാപ്പിന് സമാനമായ ഫീച്ചറാണ് ഇത്. ഈ ഫീച്ചർ വഴി നിങ്ങളുടെ സുഹൃത്തുക്കളും കണ്ടൻ്റ് ക്രിയേറ്റർമാരും എവിടെ നിന്നാണ് പോസ്റ്റുകൾ ഇടുന്നതെന്ന് കാണാൻ കഴിയും. എന്നാൽ സ്നാപ്ചാറ്റിൽ നിന്ന് വ്യത്യസ്തമായി ആപ്പ് തുറക്കുമ്പോൾ മാത്രമേ ഇൻസ്റ്റഗ്രാമിൻ്റെ ലൊക്കേഷൻ അപ്‌ഡേറ്റ് ചെയ്യുകയുള്ളൂ. ഇത് തത്സമയ ട്രാക്കിംഗ് നടത്തുന്നില്ല. ഒരു മണിക്കൂർ വരെ ലൊക്കേഷൻ നേരിട്ടുള്ള മെസ്സേജുകൾ വഴി ഷെയർ ചെയ്യാനും ഈ ഫീച്ചർ അനുവദിക്കുന്നു. ആർക്കാണ് ലൊക്കേഷൻ കാണാൻ കഴിയേണ്ടതെന്ന് ഉപയോക്താക്കൾക്ക് തീരുമാനിക്കാനുള്ള സൗകര്യവുമുണ്ട്. ഡയറക്‌ട് മെസ്സേജ് ഇൻബോക്‌സിൻ്റെ മുകളിലായി ഈ ഫീച്ചർ ലഭ്യമാകും. യുഎസിൽ ഈ ഫീച്ചർ ഓഗസ്റ്റ് 7-ന് ആരംഭിച്ചു, ഉടൻ തന്നെ ഇന്ത്യയിലും ലഭ്യമാകും.