Thursday, March 12, 2026 Last Updated 41 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 02 May 2025 10.11 AM

റീലുകള്‍ക്ക് റീച്ച് കിട്ടുന്നില്ല, ഫോളോവേഴ്‌സ് കുറഞ്ഞു: ഇന്‍ഫ്‌ളുവന്‍സറുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സഹോദരി

misha, agarwal, death,  reason, reveal

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ മിഷ അഗര്‍വാളിന്റെ മരണം ഏറെ ഞെട്ടലോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍ ഇപ്പോള്‍ മിഷയുടെ അപ്രതീക്ഷിത മരണത്തില്‍ അമ്പരന്ന് പോയ ഫോളോവേഴ്‌സിനെ അസ്വസ്ഥമാക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സഹോദരി. ഇന്‍സ്റ്റാഗ്രാമിലെ തന്റെ റീലുകള്‍ക്ക് റീച്ച് കുറഞ്ഞതും ഫോളോവേഴ്‌സ് കുറയുന്നതും സഹോദരിയെ അസ്വസ്ഥമാക്കിയിരുന്നെന്നും ഡിപ്രഷനിലായ മിഷ, തന്റെ 25 -ാം പിറന്നാളിന് മുമ്പ് ആത്മഹ്യ ചെയ്യുകയായിരുന്നുവെന്ന് സഹോദരി മുക്ത അഗര്‍വാള്‍, മിഷയുടെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ വെളിപ്പെടുത്തി.

തന്റെ 25 -ാം പിറന്നാളിന് തൊട്ട് മുമ്പ് ഏപ്രില്‍ 24 -നായിരുന്നു മിഷ ആത്മഹത്യ ചെയ്തത്. എന്നാല്‍, മിഷ മരിച്ചെന്ന് മാത്രമായിരുന്നു അന്ന് കുടുംബം അവരുടെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. മിഷയുടെ മരണ കാരണം ആദ്യമായാണ് കുടുംബം പങ്കുവയ്ക്കുന്നത്.' എന്റെ കുഞ്ഞ് പെങ്ങള്‍, ഇന്‍സ്റ്റാഗ്രാമില്‍ അവളുടെ ആരാധകരുടെയും ഫോളോവേഴ്‌സിന്റെ ഒരു ലോകം തന്നെ സൃഷ്ടിച്ചു. വളരെ പെട്ടെന്ന് തന്നെ അത് ഒരു മില്യണ്‍ ഫോളോവേഴ്‌സ് വരെയെത്തി. എന്നാല്‍, പെട്ടെന്ന് അവളുടെ ഫോളോവേഴ്‌സ് കുറഞ്ഞ് തുടങ്ങി. ഇതോടെ അവള്‍ അസ്വസ്ഥമായി. ഏപ്രില്‍ ആയപ്പോഴേക്കും അവള്‍ കടുത്ത ഡിപ്രഷനിലായി. അവള്‍ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ് പറഞ്ഞു, ജിജാ, എന്റെ ഫോളോവേഴ്‌സ് കുറയുന്നതില്‍ ഞാനെന്താണ് ചെയ്യേണ്ടത് എന്റെ കരിയര്‍ അവസാനിച്ചു.' മുക്ത, സഹോദരിയുടെ ഔദ്ധ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ എഴുതി.

'അവളുടെ ഫോണിന്റെ വാള്‍പ്പേപ്പര്‍ എല്ലാം പറയുന്നു. അവളുടെ ഒരേയൊരു ജീവിതലക്ഷ്യം. ഇന്‍സ്റ്റാഗ്രാം ഒരു യഥാര്‍ത്ഥ ലോകമല്ല, ഫോളോവേഴ്‌സിന്റേത് യഥാര്‍ത്ഥ സ്‌നേഹവുമല്ല, ദയവായി ഇത് മനസിലാക്കാന്‍ ശ്രമിക്കുക.' മുക്ത എഴുതി. വീഡിയോയിലെ സ്‌ക്രീന്‍ ഷോട്ടില്‍ ഒരു മില്യണ്‍ എന്ന മാന്ത്രിക സംഖ്യയില്‍ മുട്ടിയ ഫോളോവേഴ്‌സിന്റെ എണ്ണം കാണാം. എന്നാല്‍, ഇന്ന് മിയയുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സ് വെറും 36,000 -ത്തില്‍ താഴെ മാത്രമാണ്. 65,000 പേരാണ് മിഷയുടെ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും പോയത്. ഇത്രയും ഫോളോവേഴ്‌സിനെ നഷ്ടമായത് മിഷയെ ഏറെ മാനസിക സംഘര്‍ഷത്തിലാക്കി. സഹോദരിയുടെ വെളിപ്പെടുത്തതിന് പിന്നാലെ നിരവധി പേരാണ് വൈകാരികമായ കുറിപ്പുകളുമായി രംഗത്തെത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW