Saturday, March 14, 2026 Last Updated 5 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 08 Aug 2025 03.25 PM

'അല്ല പിന്നെ ദേഷ്യം വരൂല്ലേ' ; കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ പറഞ്ഞത് കേട്ടില്ല, ഭര്‍ത്താവിനെ ചവിട്ടി കുളത്തിലേക്ക് ഇട്ട് യുവതി

kids, to

ചൈനയില്‍ നിന്നുളള ദമ്പതികളുടെ ഒരു രസകരമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുട്ടികളെ സ്‌കൂളില്‍ വിടാന്‍ മറന്നുപോയതിന് ഗര്‍ഭിണിയായ ഭാര്യ ഭര്‍ത്താവിനെ ഒരു കുളത്തിലേക്ക് തളളിയിടുന്നതാണ് വീഡിയോയില്‍.

കുട്ടികളെ സ്‌കൂളില്‍ വിടണമെന്ന് ഭാര്യ പല വട്ടം പറഞ്ഞിട്ടും അതൊന്നും കേള്‍ക്കാതെ കുളത്തിന്റെ അരികില്‍ ഇരുന്ന് മീനുകള്‍ക്ക് ഭക്ഷണം നല്‍കുകയാണ് ഭര്‍ത്താവ്. ദേഷ്യം വന്ന സ്ത്രീ പിന്നിലൂടെ വന്ന് അയാളെ ചവിട്ടി വെളളത്തിലേക്ക് തളളിയിടുന്നത് ദൃശ്യങ്ങളില്‍ കാണാം.

കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ ഭാര്യ തന്നോട് പല തവണ ആവശ്യപ്പെട്ടു. പക്ഷേ ഞാന്‍ ആ കാര്യം മറന്നു പോയി. മീനുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടയില്‍ ഞാന്‍ അവള്‍ പറയുന്നത് ഒന്നും കേട്ടില്ല. ദേഷ്യം വന്ന അവള്‍ എന്നെ ചവിട്ടി കുളത്തിലേക്ക് ഇട്ടു. അയാള്‍ പറഞ്ഞു. കുളത്തില്‍ നിന്നും പെട്ടന്ന് തന്നെ താന്‍ കയറിയെന്നും തനിക്ക് പരിക്കൊന്നും ഇല്ലെന്നും അയാള്‍ പ്രതികരിച്ചു. തന്റെ ഭാര്യ പൊതുവെ പാവം ആണെന്നും എന്നാല്‍ ഇപ്പോള്‍ ഗര്‍ഭിണി ആയിട്ട് ഇരിക്കുന്നതിനാല്‍ അവള്‍ക്ക് ദേഷ്യം കൂടുതലാണെന്നും അയാള്‍ പറഞ്ഞു.അവള്‍ എന്നോടും താന്‍ അവളേടും ക്ഷമ ചോദിച്ചെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോയ്ക്ക് ലഭിക്കുന്നത്.'' എന്റെ ഭര്‍ത്താവ് ഒരിക്കല്‍ ഞങ്ങളുടെ കുട്ടിയെ ഡേകെയറില്‍ നിന്ന് കൂട്ടികൊണ്ടു വരാന്‍ മറന്നു. അന്ന് അയാളോട് ഇങ്ങളെ ചെയ്യാന്‍ സാധിക്കാത്തതില്‍ ഞാന്‍ ഖേദിക്കുന്നു''എന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW