Saturday, March 14, 2026 Last Updated 4 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 07 Aug 2025 10.02 AM

ഹൃത്വിക്കിന്റെ വൈറല്‍ ഗാനത്തിന് ചുവടുവെച്ച് അച്ഛന്‍ രാകേഷ് റോഷന്‍; വീഡിയോ പങ്കുവെച്ച് താരം

rakesh-roshan

ഹൃത്വിക് റോഷനും കിയാര അദ്വാനിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വാര്‍ 2 ’വിലെ ‘ആവന്‍ ജാവന്‍ ’എന്ന ഗാനം വലിയ സ്വീകാര്യതയാണ് നേടുന്നത്. ഇപ്പോഴിതാ ആ ഗാനത്തിന് ഹൃത്വിക്കിന്റെ അച്ഛന്‍ രാകേഷ് റോഷന്‍ ചുവുവെക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

വളരെ അനായാസമായാണ് രാകേഷ് റോഷന്‍ ഗാനത്തിന്റെ ഹുക് സ്‌റ്റെപ്പ് കളിക്കുന്നത്. ‘അവിശ്വസനീയം, ഹഹഹ എക്കാലത്തേയും മികച്ചത്...പപ്പാ , എന്തൊരു ഗ്രേസാണ്’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഹൃത്വിക് കുറിച്ചത്. സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധിപ്പേരാണ് പോസ്റ്റിനു താഴെ സ്‌നേഹമറിയിച്ചെത്തുന്നത്. ബെസ്റ്റ് എന്നായിരുന്നു കിയാര അദ്വാനി കുറിച്ചത്.

കഴിഞ്ഞ ദിവസം അമ്മ പിങ്കി റോഷന്‍ ആവന്‍ ജവാന് നൃത്തം ചെയ്യുന്ന വീഡിയോ ഹൃത്വിക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ‘നിങ്ങളുടെ അമ്മ ഒരു ദിവസം ചെലവഴിച്ച് ഡാന്‍സിലെ ഹുക് സ്‌റ്റെപ്പ് പഠിച്ച് ചെയ്യുമ്പോള്‍ ആ പാട്ട് ചാര്‍ട്ട് ബസ്റ്റര്‍ ആണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. അമ്മ നിങ്ങള്‍ അത്ഭുതകരമാണ്, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു ’എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഹൃത്വിക് കുറിച്ചത്.

അതേസമയം 2019 ലെ ഹിറ്റ് ചിത്രമായ വാറിന്റെ തുടര്‍ച്ചയാണ് വാര്‍ 2. ഹൃത്വിക്കിനും കിയാരയ്ക്കുമൊപ്പം തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ എന്‍ടി ആറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഓഗസ്റ്റ് 14 നാണ് ചിത്രം റിലീസിനെത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW