Thursday, March 12, 2026 Last Updated 7 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 11 Sep 2025 12.25 PM

‘‘എന്നിൽ പ്രതിരോധശേഷി വളർത്തിയതിനും, ഒരു പട്ടാളക്കാരനെ കെട്ടിപ്പടുത്തതിനും ഏറ്റവും മികച്ച അധ്യാപകനായതിനും നന്ദി...’’അച്ഛന് ജന്മദിനാശംസയുമായി ഹൃത്വിക് റോഷന്‍

uploads/news/2025/09/800341/Untitled-4.jpg
Hrithik Roshan wish dad Rakesh Roshan on 76th birthday (Image Source: Instagram)

അച്ഛന്‍ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ‘കഹോ നാ പ്യാർ ഹെ’ എന്ന ആദ്യചിത്രത്തിലൂടെ തന്നെ ബോളിവുഡില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് ഹൃത്വിക് റോഷന്‍. അഭിനയമികവും നൃത്തപാടവവമൊക്കെയാണ് ഹൃത്വികിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കിയത്. ‘ഗ്രീക്ക്‌ദേവൻ' എന്നാണ് ആരാധകർ താരത്തിന് നല്‍കിയ ചെല്ലപ്പേര്.
ഫിറ്റ്നെസ്സിന്റെ കാര്യത്തിലും പേരു കേട്ട ഹൃത്വിക് വളരെ സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്യുന്ന താരമാണ്. തിരക്കഥ കേട്ട് ആകർഷകമായി തോന്നാത്തതടക്കം ശ്രദ്ധയോടെ മാത്രം സിനിമകൾ തിരഞ്ഞെടുക്കുന്നതിന് ബോളിവുഡിന്റെ ഗ്രീക്ക് ഗോഡ് ഹൃത്വിക് റോഷൻ പേരുകേട്ടയാളാണ്. അച്ഛനുമായി വലിയൊരു ആത്മബന്ധം തന്നെയുണ്ട് താരത്തിന്. തന്റെ കരിയറിലും ജീവിതത്തിലും അച്ഛന്‍ ചെലുത്തിയ സ്വാധീനത്തോളം മറ്റാരുമില്ല എന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ അച്ഛന്‍ രാകേഷ് റോഷന്റെ 76-ാം പിറന്നാളിന് ആശംസകൾ നേരുകയാണ് ഹൃതിക് റോഷൻ. എന്തു പ്രതിസന്ധികളിലും നേരിടാന്‍ തന്റെയുള്ളിലൊരു പട്ടാളക്കാ​രനെ സൃഷ്ടിച്ച എല്ലാത്തിനും ശക്തി നല്‍കിയ അച്ഛന് നന്ദി കുറിച്ചാണ് ഹൃത്വികിന്റെ കുറിപ്പ്. ആരും കാണാത്ത ബാല്യകാല ചിത്രങ്ങൾ പങ്കിട്ടാണ് താരത്തിന്റെ കുറിപ്പ്.
‘‘ജന്മദിനാശംസകൾ അച്ഛാ...എന്റെ ഉള്ളിൽ ഈ പ്രതിരോധശേഷി വളർത്തിയതിന് നന്ദി...ജീവിതം ദുഷ്‌കരമാകുമ്പോൾ, അത് വീട് പോലെ തോന്നുന്നു...എന്നിലെ പട്ടാളക്കാരനെ ഒന്നിനും കുലുക്കാൻ കഴിയില്ല, ഒന്നിനും കഴിയില്ല...വർഷങ്ങളായി ഞാൻ വിപരീതവും കാണാൻ പഠിച്ചു, നിങ്ങൾക്കും അത് ഉണ്ടെന്ന് എനിക്കറിയാം...ഉള്ളിലെ യോഗ്യതയുടെ കണ്ടെത്തൽ, നീതിയുടെ ലാളിത്യം, ബാഹ്യസാധൂകരണത്തിന്റെ തകർച്ച...ഇന്ന് ഞാൻ നിങ്ങളെപ്പോലെ സന്തുലിതാവസ്ഥയിൽ നടക്കുന്നു...
ഒരിക്കലും പൂർണ്ണമാകില്ല, പക്ഷേ ഇനി ശൂന്യമല്ല...കഠിനമായ പാതയിലൂടെ ആദ്യം സഞ്ചരിക്കാതെ ഞാൻ ഒരിക്കലും സമത്വത്തിന്റെ ഈ സ്ഥലത്ത്, ജ്ഞാനത്തിന്റെ ഈ സ്ഥലത്ത് എത്തുമായിരുന്നില്ല...എന്നിൽ ആ പട്ടാളക്കാരനെ കെട്ടിപ്പടുത്തതിന് നന്ദി...ഒരാൾക്ക് ആവശ്യപ്പെടാവുന്ന ഏറ്റവും മികച്ച അധ്യാപകനായതിന്...ഞാൻ അഭിമാനിക്കുന്നു ഒപ്പം ശക്തനുമാകുന്നു, കാരണം ഞാൻ നിങ്ങളുടെ മകനാണ്. ഐ ലവ് യൂ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അച്ഛനൊപ്പമുള്ള ത്രോ ബാക്ക് ചിത്രങ്ങള്‍ പങ്കിട്ട് ഹൃത്വിക് റോഷന്‍ കുറിച്ചത്. അച്ഛനൊപ്പമുള്ള അപൂര്‍വ്വനിമിഷങ്ങളും ആദ്യമായി അച്ഛന്‍ തന്നെ ഡയറക്ട് ചെയ്തപ്പോഴുള്ള ലൊക്കേഷന്‍ ചിത്രങ്ങളും പഴയ കുടുംബചിത്രവുമൊക്കെ പങ്കിട്ടാണ് താരത്തിന്റെ പോസ്റ്റ്. താരത്തിന്റെ പോസ്റ്റിന് ഹൃത്വികിന്റെ മുന്‍ ഭാര്യ സുസൈന്‍ ലവ് ഇമോജിയും, ‘ബ്യൂട്ടിഫുള്‍’ എന്ന കമന്റും നല്‍കിയിട്ടുണ്ട്.
ചില ചിത്രങ്ങളിൽ, രാകേഷിനൊപ്പം തന്റെ സിനിമാ സെറ്റുകളിൽ ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ഒരു യുവ ഹൃത്വിക്കിനെ കാണാം. മറ്റ് ചില ചിത്രങ്ങളില്‍ രാകേഷിനും കുടുംബത്തിനൊപ്പവും ജന്മദിനം ആഘോഷിക്കുന്ന കുട്ടി ഹൃത്വികിനെ കാണാം. കുടുംബ ഫോട്ടോയിൽ, പിങ്കി റോഷനും സുനൈന റോഷനും ഒപ്പമുള്ള ഹൃത്വിക്കിനെയും രാകേഷിനെയും കാണാം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW