-->
വന്യമൃഗങ്ങള്‍ ചില സമയത്ത് ഭക്ഷണം തേടി ജാനവാസ മേഖലയിലേക്ക് വരാറുണ്ട്. അത്തരത്തില്‍ ഒഡീഷയില്‍ നിന്നുളള ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
വീഡിയോയില്‍ തിരക്കേറിയ റോഡില്‍ നിരവധി ലോറികള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം. അതിനു സമീപത്തായി ഒരു കാട്ടാനയും നില്‍ക്കുന്നുണ്ട്. അത് ശാന്തമായി ഒരു ലോറിയുടെ സമീപത്തു ചെന്ന് ഡ്രൈവര്‍ സീറ്റില്‍ നിന്ന് ഒരു ബാഗ് എടുത്തു. തുടര്‍ന്ന് തുമ്പിക്കൈ കൊണ്ട് മണത്തുനോക്കി അതില്‍ നിന്ന് എന്തെങ്കിലും കഴിക്കാന്‍ കിട്ടുമോ എന്ന് തിരയുകയാണ്.
🚨 #BREAKING | ओडिशा में भूखे हाथी ने लगाया सड़क पर जाम➡️ सुंदरगढ़ में जंगल से भटककर सड़क पर पहुंचा हाथी➡️ ट्रक रोककर सूंड से की बैग की तलाशी➡️ खाने की तलाश में ट्रक से उतारा बैगCredit - @ndtvindia#Odisha #ElephantVideo #Sundargarh #ViralNews pic.twitter.com/bQ2lUrAQeo— Ritik Rajput (@ritikrajput2528) August 4, 2025
ആന കൂട്ടത്തില്‍ നിന്ന് വേര്‍പെട്ട് വന്ന ആനയാണ് റോഡിലേക്ക് ഇറങ്ങി വന്നത്. ലോറി ഡ്രൈവര്‍മാര്‍ ആനയെ നോക്കി നില്‍ക്കുന്നതും കൂട്ടത്തില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ആര്‍ക്കും ഒരു ഉപദ്രവും ഉണ്ടാക്കാതെ ശാന്തനായി നില്‍ക്കുകയാണ് ആന.