Wednesday, March 11, 2026 Last Updated 55 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 03 Aug 2025 10.51 AM

ഇത് ഒര്‍ജിനലിനെയും വെല്ലുമല്ലോ? ‘തലൈവന്‍ തലൈവി ’പേളിഷ് വേര്‍ഷന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

pearle-maaney
photo-www.instagram.com/pearlemaany

മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള അവതാരകയാണ് പേളി മാണി. രസകരമായ സംസാര ശൈലിയും ലളിതമായ പെരുമാറ്റവുമാണ് പേളിയെ പ്രിയങ്കരിയാക്കിയത്. മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' റിയാലിറ്റി ഷോയിലെ അവതാരകയായി എത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്. ഇന്ന് വ്ളോഗർ എന്ന രീതിയിലും ഏറെ സജീവമാണ് പേളി.

വിജയ് സേതുപതിയും നിത്യ മേനനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമായ തലൈവൻ തലൈവിയിലെ ഒരു ഗാനരംഗം റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് പേളിയും ശ്രീനിഷും. തലൈവന്‍ തലൈവി പേളിഷ് വേര്‍ഷന്‍ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. റീല്‍ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടി കഴിഞ്ഞു. ഒർജിനലിനെയും വെല്ലുന്ന ഐറ്റം എന്നാണ് ആരാധകരുടെ കമന്റ്. പേളിയ്ക്കും ശ്രീനിയ്ക്കുമൊപ്പം മക്കളായ നിലയും നിതാരയും റീലിലുണ്ട്.

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലൂടെയാണ് പേളി ശ്രീനിഷ് അരവിന്ദിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. നില, നിതാര എന്നിങ്ങനെ രണ്ടു പെൺമക്കളാണ് ഈ ദമ്പതികൾക്കുള്ളത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW