Wednesday, March 11, 2026 Last Updated 36 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 31 Jul 2025 02.18 PM

എല്ലാ കൊടുങ്കാറ്റിനെയും നമ്മളൊരുമിച്ച് നേരിട്ടു; പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജ്

prithviraj
photo-www.instagram.com/supriyamenonprithviraj/

തന്റെ പ്രിയതമയ്ക്ക് ജന്മദിനാശംസകളുമായി പൃഥ്വിരാജ്. ‘പിറന്നാൾ ആശംസകൾ പങ്കാളി, വർഷങ്ങളായി നേരിട്ട എല്ലാ കൊടുങ്കാറ്റുകളെയും ഒരുമിച്ച് കൈ ചേർത്തു പിടിച്ച് നമ്മൾ നേരിട്ടു’ എന്നാണ് സുപ്രിയയുടെ ഒരു ഫോട്ടോയ്ക്കൊപ്പം പൃഥ്വിരാജ് ഇസ്റ്റഗ്രാമിൽ കുറിച്ചത്.

അതിന് താഴെ കമൻറുമായി സുപ്രിയ എത്തി. ഇന്നും ഇനിയെന്നും-എന്നാണ് സുപ്രിയയുടെ കമൻറ്. കൂടെ രണ്ട് ഹാർട്ടിൻറെ ഇമോജിയും ഉണ്ട്. പോസ്റ്റിന് താഴെ സുപ്രിയയ്ക്ക് ജന്മദിനാശംസകൾ അറിയിച്ചുകൊണ്ട് നിരവധി കമൻറുകളാണ് വരുന്നത്.

സുപ്രിയ തനിക്ക് നൽകുന്ന പിന്തുയെ കുറിച്ച് പല വേദികളിലും പൃഥ്വിരാജ് വാചാലനായിട്ടുണ്ട്. സുപ്രിയ ഒരു സ്ട്രോങ് പില്ലറായി നിൽക്കുന്നത് കൊണ്ടാണ് എനിക്ക് എൻറെ വർക്കിൽ ഇത്രയേറെ ഇൻവോൾവ് ആയി നിൽക്കാൻ കഴിയുന്നത്, എല്ലാ കാര്യത്തിലും കൃത്യമായി, കണ്ണിങ് ആയി സുപ്രിയയുടെ കൈകൾ എത്തും.

സുപ്രിയയ്ക്കല്ലാതെ മറ്റാർക്കും പൃഥ്വിയെ ഇങ്ങനെ മാനേജ് ചെയ്യാൻ സാധിക്കില്ല എന്നാണ് അമ്മ മല്ലിക സകുമാരൻ പറഞ്ഞിട്ടുള്ളത്. സുപ്രിയ വളരെ അധികം ടെക്നിക്കലായി കാര്യങ്ങളെ സമീപിക്കുന്ന ആളാണ്. പെർഫക്ഷനിസമാണ് മെയിൻ. ഒരു ബിസിനസ് ലേഡിയായിരിക്കുമ്പോൾ തന്നെ പൃഥ്വിയുടെയോ മകൾ അലകൃതയുടെയോ കാര്യത്തിൽ ഒരു വീഴ്ചയും വരുത്താ തയ്യാറല്ലാത്ത പ്രകൃതം എന്നാണ് ചേട്ടത്തിയമ്മ പൂർണിമ ഇന്ദ്രജിത്ത് പറഞ്ഞിട്ടുള്ളത്.

Ads by Google
Thursday 31 Jul 2025 02.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW