-->
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ രോഹിത് ശര്‍മ ഐ.പി.എല്‍. ടീം മുംബൈ ക്യാമ്പിലെത്തി. മുംബൈ ഇന്ത്യന്‍സിനൊപ്പം അഞ്ചും ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പും ഒരു കിരീടവും നേടിയ താരമാണു രോഹിത് ശര്‍മ. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ നായകനുമാണ്.
2011 ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായ ധോണി 2013 ല്‍ നായകനായി. നായകനായ ആദ്യ സീസണില്‍ തന്നെ ടീമിനെ ആദ്യമായി ഐ.പി.എല്‍. ജേതാക്കളാക്കി. 2024 സീസണില്‍ ഹാര്‍ദിക് പാണ്ഡ്യ നായകനാകുന്നതു വരെ മുംബൈയെ നയിച്ചു. മുംബൈയുടെ ടോപ് സ്‌കോററായ രോഹിത് ഐ.പി.എല്ലില്‍ 6000 റണ്ണിനു മേല്‍ നേടിയ നാല് ബാറ്റര്‍മാരില്‍ ഒരാളാണ്. 2013 സീസണില്‍ ആകെ 538 റണ്ണെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം. 2015 സീസണിലെ ഫൈനലില്‍ രോഹിതായിരുന്നു താരം.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ചാണു രോഹിതും സംഘവും രണ്ടാം കിരീടം നേടിയത്. 2017, 2019, 2020 സീസണുകളിലും അവര്‍ ജേതാക്കളായി. തിങ്കളാഴ്‌ചയാണു മുംബൈ ഇന്ത്യന്‍സ് പരിശീലന ക്യാമ്പ് തുടങ്ങിയത്. കോച്ച് മഹേള ജയവര്‍ധനെയാണു ക്യാമ്പ് നയിക്കുന്നത്.
പരാസ് മാംബ്രെ, ലസിത് മലിംഗ എന്നിവര്‍ ബൗളിങ് കോച്ചുമാരും കാള്‍ ഹോപ്‌കിന്‍സണ്‍ ഫീല്‍ഡിങ് കോച്ചുമായി ജയവര്‍ധനെയ്‌ക്കൊപ്പമുണ്ട്. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റയാന്‍ റികല്‍ടണ്‍, ജസ്‌പ്രീത് ബുംറ, ക്വിന്റണ്‍ ഡി കോക്ക്, മിച്ചല്‍ സാന്റ്‌നര്‍, കോര്‍ബിന്‍ ബോഷ് തുടങ്ങിയവരാണു ടീമിലെ മറ്റു പ്രമുഖ താരങ്ങള്‍.