-->
പൂനെയിലെ തിരക്കേറിയ റോഡില്‍ ഗതാഗത നിമയമങ്ങള്‍ കാറ്റില്‍പറത്തി യുവാവിന്റെയും യുവതിയുടെയും സാഹസിക യാത്ര. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഒരു ഘട്ടത്തില്‍, പെട്രോള്‍ ടാങ്കിലിരുന്ന യുവതി പിന്നോട്ട് കിടക്കാന്‍ ശ്രമിക്കുകയും കാല്‍ വായുവില്‍ ഉയര്‍ത്തുകയും ചെയ്യുന്നതും കാണാം. ഈ സമയം ബൈക്ക് തിരക്കേറിയ റോഡിലൂടെ മുന്നോട്ട് പോവുകയായിരുന്നു. രണ്ടു പേരും ഹെല്‍മറ്റും ധരിച്ചിട്ടില്ല. ഇവരുടെ പിന്നില്‍ പോകുന്ന മറ്റൊരു ബൈക്ക് യാത്രികന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഇത്തരത്തിലുളള നിയമലംഘനങ്ങള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ഇത് ആദ്യമായിട്ടല്ല. നോയിഡ- ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയില്‍ സമാനമായ ഒരു വീഡിയോ മുമ്പ് വൈറലായിരുന്നു. അന്നും ഒരു ദമ്പതികള്‍ ഇതേ രീതിയില്‍, ഹെല്‍മറ്റ് ധരിക്കാതെ, പരസ്പരം കെട്ടിപ്പിടിച്ച് അതിവേഗം യാത്ര ചെയ്യുകയായിരുന്നു. നോയിഡ ട്രാഫിക് പോലീസ് മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം ബൈക്ക് ഉടമയ്ക്ക് 53, 500 രൂപയുടെ ഇ- ചലാന്‍ നല്‍കുകയും ചെയ്തിരുന്നു. ആ കേസിലും ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് വീഡിയോയില്‍ വ്യക്തമായിരുന്നു.