-->
യൂട്യൂബിലെ പാചക വീഡിയോകളിലൂടെ ശ്രദ്ധേയനായ താരമാണ് ഫിറോസ് ചുറ്റിപ്പാറ. വില്ലേജ് ഫുഡ് ചാനല്‍ എന്നാണ് ഫിറോസിന്റെ യൂട്യൂബ് ചാനലിന്റെ പേര്. പലക്കാട് ജില്ലയിലെ എലപ്പുളളി സ്വദേശിയായ ഫിറോസ് മുമ്പ് പ്രവാസിയായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ഫിറോസ് ' ക്രാഫ്റ്റ് മീഡിയ' എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും പിന്നീട് ഇത് ' വില്ലേജ് ഫുഡ് ചാനല്‍' എന്ന പേര് മാറ്റുകയുമായിരുന്നു.
ഇപ്പോഴിതാ ഒരു സുപ്രധാന തീരുമാനം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫിറോസ്. താന്‍ യൂട്യൂബ് നിര്‍ത്താന്‍ പോകുകയാണ് എന്നാണ് ഫിറോസ് ചുട്ടിപ്പാറ അറിയിച്ചിരിക്കുന്നത്. യൂട്യൂബ് വീഡിയോയിലൂടെ തന്നെയാണ് ഫിറോസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ബിസിനസ് രംഗത്തേക്ക് ചുവടുമാറുകയാണ് എന്നും യുഎഇ ആസ്ഥാനമാക്കി കൊണ്ടാണ് പുതിയ സംരംഭത്തിന് തുടക്കമിടുന്നത് എന്നും ഫിറോസ് പറഞ്ഞു. ഇനിയും യൂട്യൂബ് വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.അതിനാലാണ് സ്വയം സംരംഭകത്വത്തിലേക്ക് ഇറങ്ങുന്നത് എന്നും ഫിറോസ് ചുട്ടിപ്പാറ പറഞ്ഞു.
ബിസിനസ് രംഗത്ത് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. അതിനാല്‍ കൂടുതല്‍ സമയമെടുത്തുള്ള പാചക വീഡിയോകള്‍ക്ക് പകരം റീലുകളില്‍ ആയിരിക്കും ഇനി കൂടുതല്‍ പ്രത്യക്ഷപ്പെടുക എന്നും എന്നാല്‍ കുക്കിംഗ് വീഡിയോകള്‍ പൂര്‍ണമായി ഉപേക്ഷിക്കുന്നില്ലെന്നും ഫിറോസ് ചുട്ടിപ്പാറ അറിയിച്ചു.