-->
സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വ്യത്യസ്ത തരത്തിലുളള വീഡിയോകള്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ പൂനെയില്‍ നിന്നുളള 70 വയസ്സുകാരിയുടെ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ശകുന്തള സുതര്‍ എന്ന മുത്തശ്ശിയാണ് വീഡിയോയില്‍. തന്റെ വീടിന്റെ പരിസരത്തു നിന്നും ഒരു പാമ്പിനെ പിടികൂടുകയാണ് അവര്‍.
ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് മുത്തശ്ശി ഇത് ചെയ്യുന്നത്. പ്രായത്തിന്റേതായ യാതൊരു പേടിയും അവരുടെ മുഖത്തില്ല എന്നു മാത്രമല്ല പാമ്പിനെ കഴുത്തില്‍ ചുറ്റുകയും ചെയ്യുന്നുണ്ട് ശകുന്തള സുതര്‍. വിഷമില്ലാത്ത പാമ്പിനെയാണ് അവര്‍ പിടികൂടിയതെങ്കിലും ഈ പ്രായത്തിലും ആ മുത്തശ്ശിയുടെ ധൈര്യത്തെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ.
🐍💪 70 साल की उम्र में भी हौसला जवान!पुणे के मुलशी तालुका के कासर अंबोली गाँव की शकुंतला सुतार दादी ने जो किया, वो किसी फिल्मी सीन से कम नहीं।जब उनके घर में धामन सांप निकला, तो दादी नेना डर दिखायाना हंगामा कियाबल्कि बिना घबराए साँप को खुद पकड़ाऔर गले में डालकर लोगों को… pic.twitter.com/eKuoKCntat— Satyaagrah (@satyaagrahindia) July 27, 2025
പാമ്പുകളോട്, പ്രത്യേകിച്ച് മനുഷ്യര്‍ക്ക് ഒരു ഭീഷണിയുമില്ലാത്തവയോട്, പലര്‍ക്കും ഉള്ള ഭയം ഇല്ലാതാക്കുകയും അവബോധം വളര്‍ത്തുകയും ചെയ്യുക എന്നതായിരുന്നു വീഡിയോ പങ്കുവെച്ചതിന് പിന്നിലെ ഉദ്ദേശ്യമെന്ന് കുടുംബം വ്യക്തമാക്കി.