-->
നമ്മള്‍ ജീവിക്കുന്ന പരിസരവും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. വൃത്തിഹീനമായ പരിസരം പലപ്പോഴും രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. എന്നാല്‍ പലപ്പോഴും മാലിന്യങ്ങള്‍ റോഡിലും മറ്റും വലിച്ചെറിയുന്ന പ്രവണത പലരും കാണിക്കുന്നുണ്ട്. ഈ അവസരത്തില്‍ മനുഷ്യര്‍ക്ക് വിലപ്പെട്ട മാത്യക കാട്ടിത്തരുന്ന ഒരു ആനക്കുട്ടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വീഡിയോയുടെ തുടക്കത്തില്‍ റോഡരികിലൂടെ നടന്നു പോകുന്ന ആനയെയും ഒരു കുഞ്ഞന്‍ ആനക്കുട്ടിയെയും കാണാം. അവര്‍ നടന്നു പോകുമ്പോള്‍ വഴിയില്‍ ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ ഒരു ചെറിയ ടിന്‍ കാണാം. അതിശയകരമെന്നു പറയട്ടെ ആനക്കുട്ടി തന്റെ തുമ്പിക്കൈ ഉപയോഗിച്ച് ആ ടിന്‍ എടുത്തു അടുത്തുളള ചവറ്റുകുട്ടയില്‍ നിക്ഷേപിക്കുകയാണ്.
If Chotu can,We all can 🥰High time we learn these civic sense to keep our surroundings neat & tidy. pic.twitter.com/x54URSMiq6— Susanta Nanda IFS (Retd) (@susantananda3) July 21, 2025
സുശാന്ത സന്ദ എന്ന ഉപയോക്താവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. '' കുഞ്ഞന് കഴിയുമെങ്കില്‍ നമുക്കെല്ലാവര്‍ക്കും കഴിയും. നമ്മുടെ ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ഈ പൗരബോധം പഠിക്കേണ്ട സമയമാണിത്'' , എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം ഈ വീഡിയോ എഐ സൃഷ്ടിയാണെന്ന കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.