Sunday, March 15, 2026 Last Updated 56 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 25 Jul 2025 02.25 PM

ഞങ്ങളുടെ ജന്മദിനത്തിന് കാത്തു നില്‍ക്കാതെ അച്ഛന്‍ യാത്രയായി; അരുണ്‍ കുമാര്‍

-arun-kumar
photo-www.facebook.com/arunkumarva1234

പിറന്നാള്‍ ദിവസം അച്ഛന്‍ വി.എസ് അച്യുതാനന്ദന്‍ കൂടെയില്ലാത്തതിന്റെ ശൂന്യത പങ്കുവെച്ച് മകന്‍ വി.എ അരുണ്‍ കുമാര്‍. ജൂലൈ 25 ന് തന്റേയും സഹോദരി ആശയുടെയും ജന്മദിനമാണെന്നും അച്ഛനില്ലാത്തതിന്റെ വല്ലാത്ത ശൂന്യത അനുഭവപ്പെടുന്നുവെന്നും അരുണ്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ജൂലൈ 25. എന്റേയും, സഹോദരി ആശയുടെയും ജന്മദിനമാണിന്ന്... കുട്ടിക്കാലം മുതൽ പിറന്നാളുകൾ മിക്കവാറും അമ്മയോടൊപ്പമാണ്, പുന്നപ്രയിലെ വീട്ടിൽ. ആഘോഷങ്ങളൊന്നുമില്ല, അമ്മ മിട്ടായി വാങ്ങിത്തരും. പാർട്ടി പരിപാടികളുടെ തിരക്കിലായിരിക്കും അച്ഛൻ. എപ്പോഴെങ്കിലും വരുന്ന ഫോൺ വിളികൾ നൽകുന്ന സന്തോഷം. തിരുവനന്തപുരത്തെ താമസം മുതലാണ് പിറന്നാളുകൾ അച്ഛനോടൊപ്പമായത്. ഞങ്ങളുടെ ഈ ജന്മദിനത്തിന് കാത്തു നിൽക്കാതെ അച്ഛൻ യാത്രയായി. വല്ലാത്ത ശൂന്യത അനുഭവപ്പെടുന്നു’ അരുണ്‍ കുമാര്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW