Sunday, March 15, 2026 Last Updated 26 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.54 AM

മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് അരുണ്‍കുമാര്‍ ; വി.എസ് മലമ്പുഴക്കാര്‍ക്ക് പ്രിയപ്പെട്ടവന്‍

uploads/news/2026/02/826011/arunkumar.jpg

ന്യൂഡല്‍ഹി: പാര്‍ട്ടി പറഞ്ഞാല്‍ പറഞ്ഞിടത്ത് മത്സരിക്കുമെന്നും അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും പാര്‍ട്ടി പറയുന്നതാണ് എന്നും പ്രധാനമെന്നും മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാര്‍. തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പ്രതികരണം.

മലമ്പുഴ പിതാവിന് വലിയ വൈകാരികതയുള്ള മണ്ഡലമാണെന്നും തെരഞ്ഞെടുപ്പിനെ കുറിപ്പ് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും പറഞ്ഞു. എന്നിരുന്നാലും പാര്‍ട്ടി പറയുന്നതാണ് എന്നും പ്രധാനമെന്നും വി എ അരുണ്‍ കുമാര്‍ പറഞ്ഞു. തങ്ങളുടേത് പാര്‍ട്ടി കുടുംബമാണ്. അതുകൊണ്ടു തന്നെ പാര്‍ട്ടി എടുക്കുന്ന എന്തു തീരുമാനവും അനുസരിക്കുമെന്നും പറഞ്ഞു. മാധ്യങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം പറഞ്ഞത്.

നേരത്തേ മലമ്പുഴയില്‍ യുഡിഎഫ് സത്രന്ത്രനായി വി.എസ്. അച്യുതാനന്ദന്റെ മുന്‍ പി.എ സുരേഷ് മത്സരിക്കുമെന്ന് ഉറപ്പാകുകയും എതിരാളിയായി വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നുമായിരുന്നു അഭ്യുഹം. സുരേഷ് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭ്യൂഹങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അക്കാര്യം തനിക്ക് അറിയില്ലെന്നും അത് സുരേഷിന്റെ വ്യക്തിപരമായ കാര്യമണെന്നും പ്രതികരിച്ചു. അതേസമയം അരുണ്‍കുമാറാണ് എതിരേ വരുന്നതെങ്കില്‍ മത്സരിക്കുന്ന കാര്യം തനിക്ക് പുന: പരിശോധിക്കണമെന്നും സുരേഷ് പറഞ്ഞു.

അതേസമയം അരുണ്‍ കുമാറിനെ വിഎസിന്റെ പകരക്കാരനാക്കി രംഗത്തിറക്കുന്നതില്‍ സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വത്തിന് എതിര്‍പ്പില്ലെന്നായിരുന്നു പുറത്തുവന്ന വിവരം. അതേസമയം സിപിഐഎമ്മിനോട് കടുത്ത എതിര്‍പ്പിലാണ് എ സുരേഷ്. പ്രതിപക്ഷ നേതാവ് നയിക്കുന്ന ജാഥയെ സ്വീകരിക്കാന്‍ സുരേഷ് ഉണ്ടായിരുന്നില്ല. 2013ല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കി എന്ന കുറ്റം ചുമത്തി സുരേഷിനെ സിപിഐഎം പുറത്താക്കിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW