-->
സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും പലതരത്തിലുളള വീഡിയോകള്‍ വൈറലാകാറുണ്ട്. കര്‍ണാടകയിലെ ഒരു ഹോട്ടലില്‍ നിന്നുളള ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന ആളുകളുടെ കൂട്ടത്തില്‍ ഒരു കുരങ്ങനെയും കാണാം. മറ്റുളളവരെപോലെ ഒരു മേശപ്പുറത്ത് തന്റെ ഭക്ഷണവും വെച്ച് അത് ശാന്തമായി ഇരുന്ന് കഴിക്കുകയാണ് കുരങ്ങന്‍. പെറ്റ് അഡോപ്ഷന്‍ ബാംഗ്ലൂര്‍ എക്‌സില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.
ഹോട്ടലില്‍ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ ആട്ടിയോടിക്കുന്നതിനു പകരം അതിന് ഭക്ഷണം നല്‍കിയ ഹോട്ടല്‍ ജീവനക്കാരുടെ നല്ല മനസിനെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ.
Cutest guest of the day 🐒💕A hungry little monkey visited a hotel in Karnataka… and guess what? The kind-hearted staff didn’t shoo him away instead, they lovingly offered him food 🍌🍽️This adorable munchkin sat just like a guest, calmly and sweetly enjoying his meal. No… pic.twitter.com/Rn0NfTNwNM— Pet Adoption Bangalore (@PetsinBangalore) July 20, 2025
'വിശന്നു വന്ന ഒരു ചെറിയ കുരങ്ങന്‍ കര്‍ണാടകയിലെ ഒരു ഹോട്ടലില്‍ കയറി. പിന്നെ എന്താണെന്ന് ഊഹിക്കാമോ? ദയാലുവായ ജീവനക്കാര്‍ അവനെ ആട്ടിയോടിച്ചില്ല. പകരം, അവര്‍ സ്‌നേഹപൂര്‍വ്വം അവന് ഭക്ഷണം നല്‍കി... ഒരു കുസൃതിയും ഇല്ല, ബഹളവുമില്ല, ആ ചെറിയ കണ്ണുകളില്‍ ശുദ്ധമായ നന്ദി മാത്രം', എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. ആ കടയുടമയെ ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് വീഡിയോയ്ക്ക് താഴെ ഒരു ഉപയോക്താവ് കമന്റായി കുറിച്ചിരിക്കുന്നത്.