-->
ആരാധകരെ അതിശയിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി നടന്‍ കൃഷ്ണ കുമാറിന്റെ ഇളയ മകള്‍ ഹന്‍സിക കൃഷ്ണ. സങ്കീര്‍ണമായ ഡാന്‍സ് മൂവ്‌മെന്റുകള്‍ അനായാസം ചെയ്യുന്ന ഹന്‍സികയെ വീഡിയോയില്‍ കാണാം. ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡിങ്ങായ ഡാന്‍സ് വീഡിയോ ചലഞ്ച് ആണ് ഹന്‍സിക അനായാസം ചെയ്തുകാട്ടിയത്.
നിരവധി ആരാധകരാണ് ഹന്‍സികയുടെ ഡാന്‍സിന് കമന്റ് ചെയ്തിരിക്കുന്നത്. ഹന്‍സികയുടെ മൂവ്‌മെന്റുകളുടെ ഭംഗിയാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. വൗ, ക്ലാസി, ഹന്‍സുബീ റോക്‌സ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
സമൂഹമാധ്യമലോകത്ത് ഏറെ ആരാധകരുളള താരമാണ് ഹന്‍സിക കുഷ്ണ. ഹന്‍സിക പങ്കുവെക്കുന്ന റീലുകള്‍ ചുരുങ്ങിയ സമയം കൊണ്ട് വൈറലാകാറുണ്ട്. മെയ്‌വഴക്കംകൊണ്ട് ആരാധകരെ അതിശയിപ്പിക്കുന്ന ഡാന്‍സ് റീലുകള്‍ ഇതിന് മുമ്പും ഹന്‍സിക പങ്കുവെച്ചിട്ടുണ്ട്.