Friday, March 13, 2026 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 24 Jul 2025 11.18 AM

' ബ്ലാക്ക് സാബത്ത് ' ഗായകന്‍ ഓസി ഒസ്‌ബോണ്‍ അന്തരിച്ചു

black, dies

ഹെവി മെറ്റല്‍ സംഗീതശാഖയ്ക്ക് രൂപം നല്‍കിയ ആദ്യകാല ഇംഗ്ലീഷ് റോക്ക് ബാന്‍ഡുകളില്‍ ഒന്നായ ' ബ്ലാക്ക് സാബത്തി' ന്റെ ഗായകന്‍ ഓസി ഒസ്‌ബോണ്‍ (76) അന്തരിച്ചു. ചൊവ്വാഴ്ചയായിരുന്നു അന്ത്യം. മൂന്നാഴ്ച മുമ്പാണ് ഓസി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചുളള സംഗീത പരിപാടി അവതരിപ്പിച്ചത്.

' പ്രിന്‍സ് ഓഫ് ഡാര്‍ക്‌നെസ്' എന്ന പേരിലും ഓസി അറിയപ്പെട്ടിരുന്നു. ജോണ്‍ മൈക്കല്‍ ഓസി ഒസ്‌ബോള്‍ എന്നാണ് യഥാര്‍ഥ നാമം. ബെര്‍മിങ്ങാമിലെ അസ്റ്റോണില്‍ 1948-ലായിരുന്നു ജനനം. മാതാപിതാക്കള്‍ ഫാക്ടറി തൊഴിലാളികളായിരുന്നു. ദരിദ്ര ചുറ്റുപാടുകളില്‍ ജനിച്ച ഓസി തന്റെ 11-ാം വയസ്സില്‍ ലൈംഗിക അതിക്രമവും നേരിട്ടിരുന്നു.

വേദിയിലെ അതിരുകടന്ന പ്രവര്‍ത്തികള്‍ക്ക് വിമര്‍ശനം നേരിട്ട കലാകാരനാണ് ഓസി. വേദിയില്‍വച്ച് വവ്വാലിന്റെ തല കടിക്കുക, കാണികള്‍ക്ക് നേടെ പച്ചമാംസം വലിച്ചെറിയുക തുടങ്ങിയ പ്രവര്‍ത്തികളുടെ പേരില്‍ അദ്ദേഹം ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ഓസി ഓസ്‌ബോണ്‍ പിശാചിനെ ആരാധിക്കുന്ന വ്യക്തിയാണെന്ന ആരോപണങ്ങളുമുണ്ടായിരുന്നു.

ഫാബ് ഫോര്‍സിന്റെ 1963 ലെ സ്മാഷ് ' ഷീ ലവ്‌സ് യു' എന്ന ഗാനത്തിലൂടെയാണ് ഓസി സംഗീതജ്ഞനാകുന്നത്. ഇംഗ്ലീഷ് റോക്ക് ബാന്‍ഡായ ' ദ് ബീറ്റില്‍സില്‍' നിന്നാണ് ഓസിക്ക് സംഗീതത്തോട് താത്പര്യമുണ്ടാകുന്നത്. 1967ല്‍, ബ്ലാക്ക് സബത്തിന്റെ പ്രധാന ഗാനരചയിതാവും ബാസിസ്റ്റുമായ ബട്ട്‌ലര്‍, ' റെയര്‍ ബ്രീഡ്' എന്ന പേരില്‍ ഒരു ഗ്രൂപ്പ് രൂപീകരിച്ചു. ഗിറ്റാറിസ്റ്റ് ഇയോമി, ഡ്രമ്മര്‍ വാര്‍ഡ് എന്നിവരോടൊപ്പം ഓസിയേയും അദ്ദേഹം ഗ്രൂപ്പിലേക്ക് ചേര്‍ക്കുകയായിരുന്നു. രണ്ട് തവണ പേര് മാറ്റിയ ശേഷം ബാന്‍ഡ് ഒടുവില്‍ ' ബ്ലാക്ക് സാബത്ത്' എന്ന പേര് സ്വീകരിച്ചു. ബാര്‍ഡിന്റെ ആദ്യ ആല്‍ബം 1969ല്‍, വെറും രണ്ട് ദിവസത്തിനുളളില്‍ റെക്കോര്‍ഡ് ചെയ്ത് പുറത്തിറക്കി. 1970 ല്‍ പുറത്തിറങ്ങിയ ബാന്‍ഡിന്റെ രണ്ടാമത്തെ ആല്‍ബം' പാരനോയിഡ്', യുകെ ആല്‍ബം ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിത ഉപയോഗത്തിന്റെ പേരില്‍ 1979 ല്‍ ഓസിയെ ബാന്‍ഡില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഓസി 11 ആല്‍ബങ്ങള്‍ സ്വന്തമായും പുറത്തിറക്കി. 1997 ല്‍ വീണ്ടും ബാന്‍ഡില്‍ തിരിച്ചെത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW