-->
മലയാളസിനിമാസംഗീതഗാനരംഗത്ത് തന്റേതായ ഒരിടം തീര്‍ത്ത് തരംഗമായി മാറിയ സംഗീതസംവിധായകനാണ് ഗോപി സുന്ദര്‍. മലയാളത്തിലെ മുൻനിര സംഗീത, സംവിധായകരില്‍ ഒരാളായ ഗോപി സുന്ദറിന്റെ ഓരോ പാട്ടും എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. താരത്തിന്റെ ഒട്ടുമിക്ക പാട്ടുകളും സൂപ്പര്‍ഹിറ്റ് പട്ടികയില്‍ പെടുന്നവയാണ്.
എന്നാല്‍ ഒരുപാട് വിമർശനകള്‍ക്കും വിവാദങ്ങള്‍ക്കും ഇരയാകേണ്ടി വന്ന ആളുകൂടിയാണ് ഗോപി സുന്ദർ. ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതം ആയിരുന്നു ആളുകള്‍ക്കിടയില്‍ കൂടുതല്‍ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്. ഭാര്യ പ്രിയയുമായി വേർപിരിഞ്ഞ് കഴിയുന്ന താരത്തിന്റെ പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുള്ളത്. എന്നാലതിനൊന്നിലും മനസ്സ് മടുക്കാതെ, തളര്‍ന്നു പോകാതെ സജീവമായി തന്നെ സോഷ്യല്‍ മീഡിയയിലുണ്ട് താരം. കുറിക്കു കൊള്ളുന്ന മറുപടിയും താരം നെഗറ്റീവ് കമന്റിടുന്നവര്‍ക്ക് നല്‍കാറുണ്ട്.
ഇപ്പോഴിതാ കൂള്‍ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് ഗോപി സുന്ദര്‍. കൊച്ചി വൈബിലുളള ചിത്രമാണ് താരം പങ്കിട്ടിരിക്കുന്നത്. ‘‘വേരുകൾ ഉള്ളിടത്തേക്ക് തിരിച്ചു പോകൂ...കൊച്ചി മോഡ് ഓൺ...മനസ്സ് വിശാലമായി തുറന്നിരിക്കുകയാണ്...ബജറ്റിന് വേണ്ടിയല്ല, മറിച്ച് ബോൾഡ് വിഷയങ്ങൾക്ക് വേണ്ടി....നിങ്ങളുടെ ആശയത്തിന് ആത്മാവുണ്ടെങ്കിൽ, ഞാൻ അതിനോടു യോജിക്കും...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഗോപി സുന്ദര്‍ തന്റെ പുതിയ സ്റ്റൈലിഷ് ചിത്രം പങ്കിട്ടിരിക്കുന്നത്.