Saturday, March 14, 2026 Last Updated 7 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jul 2025 06.00 PM

രണ്ട് മാറ്റം അനിവാര്യം ; ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

uploads/news/2025/07/792454/6.gif
photo - twitter

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. പേസര്‍ ജസ്പ്രീത് ബുമ്ര കളിക്കുമോ എന്ന കാര്യത്തിലും സസ്പെന്‍സ് നിലനില്‍ക്കുന്നു. ഇതിനിടെ മൂന്നാം ടെസ്റ്റില്‍ കളിച്ച ടീമില്‍ നിതീഷ് കുമാര്‍ റെഡ്ഡി പരിക്കേറ്റ് പുറത്താവുകയും റിഷഭ് പന്ത് ബാറ്ററായി മാത്രമാകും കളിക്കുക എന്നതും ഇന്ത്യൻ ടീമില്‍ രണ്ട് മാറ്റങ്ങള്‍ അനിവാര്യമാക്കുന്നു.


ഓപ്പണിംഗില്‍ കെ എല്‍ രാഹുല്‍ യശസ്വി ജയ്സ്വാൾ സഖ്യം തുടരുമ്പോള്‍ മൂന്നാം നമ്പറില്‍ വീണ്ടും കരുണ്‍ നായര്‍ തന്നെ കളിക്കുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്. കരുണിനെ പുറത്തിരുത്തിയാല്‍ സായ് സുദര്‍ശനോ ധ്രുവ് ജുറെലോ ആകും മൂന്നാം നമ്പറിലിറങ്ങുക.നാലാം നമ്പറില്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും അഞ്ചാം നമ്പറില്‍ റിൽഭ് പന്തും എത്തുമ്പോള്‍ രവീന്ദ്ര ജഡേജ ആറാമനായി ക്രീസിലെത്തും. കുല്‍ദീപ് യാദവിന് അവസരം നല്‍കിയാല്‍ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്തിരിക്കേണ്ടിവരും. എന്നാല്‍ ബാറ്റിംഗ് കൂടി കണക്കിലെടുത്ത് സുന്ദറിന് തന്നെ നാലാം ടെസ്റ്റിലും അവസരം നല്‍കാനാണ് സാധ്യത.

ബാറ്റിങ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയ്ക് കാൽമുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. നാലാം ടെസ്റ്റിനായുള്ള ഇന്ത്യൻ ടീമിനൊപ്പം നിതീഷ് മാഞ്ചസ്റ്ററിലേക്ക് യാത്രചെയ്തിരുന്നു. പിന്നാലെ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെയാണ് നിതീഷിന് പരിക്കേറ്റത്. പിന്നാലെ സ്റ്റേഡിയത്തിൽ പരിശീലനത്തിനായി താരം എത്തിയിരുന്നില്ല . നിതീഷ് റെഡ്ഡിക്ക് പകരക്കാരനെ കണ്ടെത്തുകയാകും ഇന്ത്യൻ ടീമിന് തലവേദന. പേസ് ബൗളിങ് ഓൾറൗണ്ടറായി ഷാർദുൽ താക്കൂറാണ് ഇന്ത്യൻ ടീമിൽ നിലവിലുള്ളത്. എന്നാൽ ആദ്യ ടെസ്റ്റിൽ താക്കൂർ തിളങ്ങാതിരുന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്. അതോ കുല്‍ദീപ് യാദവിന് അവസരം നല്‍കുമോ എന്നതും വലിയ ചോദ്യമാണ്.

പേസർ ആകാശ് ദീപ് കളിച്ചേക്കില്ലെന്നാണ് മറ്റൊരു റിപ്പോർട്ട്. മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റതാണ് ആകാശ് ദീപ് നാലാം ടെസ്റ്റിൽ കളിക്കാതിരിക്കാൻ കാരണം. മറ്റൊരു പേസർ അർഷ്ദീപ് സിങ്ങും പരിക്കിന്റെ പിടിയിലുള്ളതിനാൽ ഹരിയാനയിൽ നിന്നുള്ള പേസർ അൻഷുൽ കംബോജിനെ ഇന്ത്യൻ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംമ്രയെ കളിപ്പിക്കാനാണ് ഇന്ത്യൻ ടീമിന്റെ ആലോചന. അമിത ജോലിഭാരം ഒഴിവാക്കാൻ പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിൽ മാത്രമായി ബുംമ്രയെ കളിപ്പിക്കാനായിരുന്നു ഇന്ത്യൻ മാനേജ്മെന്റിന്റെ തീരുമാനം. ഇം​ഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റുകൾ പൂർത്തിയായപ്പോൾ ബുംമ്ര ഇതിനോടകം രണ്ട് ടെസ്റ്റുകൾ കളിച്ചുകഴിഞ്ഞു.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ: കെ എല്‍ രാഹുല്‍, യശസ്വി ജയ്സ്വാള്‍, കരുണ്‍ നായര്‍/ധ്രുവ് ജുറെല്‍, ശുഭ്മാന്‍ ഗിൽ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്/അന്‍ഷുല്‍ കാംബോജ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

Ads by Google
Ads by Google
TRENDING NOW