-->
സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വ്യത്യസ്തങ്ങളായ വീഡിയോകള്‍ ആണ് വൈറലാകുന്നത്. അത്തരത്തില്‍ റേച്ചല്‍ ഡിക്രൂസ് എന്ന പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഒരു വീഡിയോയും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. പഴയ രണ്ട് സോഫ കവറുകളെ അടിപൊളി ഒരു ഔട്ഫിറ്റ് ആക്കി മാറ്റിയിരിക്കുകയാണ് ഇവര്‍.
വീഡിയോയുടെ തുടക്കത്തില്‍ രണ്ട് സോഫ കവറുകള്‍ ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന പെണ്‍കുട്ടിയെയാണ് കാണുന്നത്. അഞ്ച് മണിക്കൂര്‍ എടുത്ത് റേച്ചല്‍ തന്നെയാണ് തന്റെ തയ്യില്‍ മെഷീനില്‍ ഔട്ഫിറ്റ് തയ്യിച്ചു എടുത്തത്. ഏറ്റവും അവസാനം സോഫ കവറുകള്‍ എന്ന് തോന്നാത്തവിധം ആ പഴയ തുണിയെ മനോഹരമായ ഒരു വസ്ത്രമാക്കി അവര്‍ മാറ്റി.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. വീഡിയോയ്ക്ക് താഴെ പലരും റേച്ചലിനെ പ്രശംസിച്ച് കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.