Thursday, March 12, 2026 Last Updated 38 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jul 2025 11.58 AM

വിവാഹേതരബന്ധത്തിന് തടസ്സം: ഭാര്യ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു വീട്ടിനുള്ളില്‍ കുഴിച്ചിട്ടി, ടൈല്‍ പാകി

uploads/news/2025/07/792404/crime.jpg

മുംബൈ: മകനോടൊപ്പം താമസിക്കുന്നതിനിടെ യുവതി കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ടു. നലസോപാര ഈസ്റ്റിലെ ഗംഗാദിപാഡ ഏരിയയില്‍ നടന്ന സംഭവത്തില്‍ വിജയ് ചൗഹാനെ ഭാര്യ ഗുഡിയ ചൗഹാന്‍ കാമുകനും അയല്‍വാസിയുമായ മോനു വിശ്വകര്‍മയുമായി ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് കണ്ടെത്തിയത്.

തന്റെ വിവാഹേതര ബന്ധത്തിന് തടസ്സമായതിനെ തുടര്‍ന്നാണ് വിജയ് യെ കൊല്ലാന്‍ തയ്യാറായതെന്നാണ് പോലീസ് പറഞ്ഞത്. രണ്ടാഴ്ച മുമ്പായിരുന്നു കൊലപാതകം. ഗുഡിയയും മോനുവും വിജയുടെ മൃതദേഹം അവരുടെ വസതിക്കുള്ളില്‍ മറവു ചെയ്തു. അതിന് ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ മുകളില്‍ ടൈലുകള്‍ പാകാന്‍ അവള്‍ അവളുടെ അളിയനെ ഏല്‍പ്പിച്ചു, അടിയില്‍ എന്താണ് കിടക്കുന്നതെന്ന് അറിയാതെ അദ്ദേഹം ടൈല്‍ പാകുകയും ചെയ്തു. അപ്പോഴെല്ലാം ദമ്പതികളുടെ എട്ടുവയസ്സുള്ള മകന്‍ അതേ വീട്ടില്‍ തന്നെ തുടര്‍ന്നു.

രണ്ട് ദിവസം മുമ്പ്, കാണാതായ ആളുടെ പരാതി അന്വേഷിക്കുന്ന പോലീസ് രണ്ട് പ്രതികള്‍ തമ്മിലുള്ള ഡിജിറ്റല്‍ ചാറ്റുകള്‍ ആക്സസ് ചെയ്തപ്പോഴാണ് കുറ്റകൃത്യം വെളിച്ചത്ത് വന്നത്. ചോദ്യം ചെയ്യലില്‍, ക്രൂരമായ പ്രവൃത്തി ഇരുവരും സമ്മതിച്ചെങ്കിലും കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പ് രക്ഷപ്പെടുകയായിരുന്നു. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഒളിവില്‍ കഴിയുന്ന ഗുഡിയയ്ക്കും മോനുവിനും വേണ്ടി പെല്‍ഹാര്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW