-->
ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന് കീഴില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ വളര്‍ച്ചയുണ്ടായെന്നും ലോകത്തെ മൂന്നാം സാമ്പത്തീകശക്തിയായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായിട്ടാണ് പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ഏറ്റവും അധികം ഡിജിറ്റല്‍ പണമിടപാട് നടക്കുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയെന്നും പറഞ്ഞു.
രാജ്യത്ത് ഡിജിറ്റല്‍ ഇന്ത്യ യുപിഐ വിപ്ലവവും എത്തിച്ചേര്‍ന്നെന്നും സാമ്പത്തീകരംഗത്ത് രാജ്യം വലിയ കുതിപ്പാണ് നടത്തുന്നതെന്നും പറഞ്ഞു. 25 കോടിയിലധികം ആള്‍ക്കാരാണ് ദാരിദ്ര്യത്തില്‍ നിന്നും കരകയറിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ വലിയ വിജയമായിരുന്നെന്നും ഭീകരരെ അവരുടെ വീട്ടില്‍കയറി അടിച്ചെന്നും പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ സൈനിക ശക്തിയറിഞ്ഞെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ 100 ശതമാനവും നേട്ടമായിരുന്നെന്നും പറഞ്ഞു. വെറും 22 മിനിറ്റ് കൊണ്ട് ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യയ്ക്കായി. ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തിന്റെ സൈനിക ശക്തി വ്യക്തമാക്കുന്നതാണ്. ഭീകരരെ അവരുടെ താവളത്തിലെത്തി തകര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയസമ്മേളനം കൂടിയാണ് ഇത്.
ഓപ്പറേഷന്‍ സിന്ദൂര്‍ കണ്ടത് ഇന്ത്യന്‍ നിര്‍മ്മിത ഉപകരണങ്ങളുടെ ശക്തി കൂടിയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ എംപിമാരുടെ വിദേശപര്യടനവും വിജയമായിരുന്നു. എല്ലാവരും ഒറ്റക്കെട്ടായിട്ടാണ് നിന്നത്. എംപിമാരുടെ വിദേശരാജ്യങ്ങളിലെ സന്ദര്‍ശനവും വലിയ വിജയമായിരുന്നു. ഭീകരവാദത്തിനെതിരേ രാജ്യം ഒറ്റക്കെട്ടായി നിന്നെന്നും പറഞ്ഞു. രാജ്യത്തെ നക്‌സല്‍, മാവോ വാദികളുടെ പിടിയില്‍ നിന്നും രാജ്യത്തെ രക്ഷപ്പെടുത്തിയത് പുതിയ ആത്മവിശ്വാസം പകരുന്നതായിരുന്നതായിരുന്നെന്നും പറഞ്ഞു. പ്രസംഗത്തില്‍ ആക്‌സിയം 4 ദൗത്യവും പരാമര്‍ശിച്ച പ്രധാനമന്ത്രി ശുഭാംശു ശുക്ലയെ പ്രശംസിക്കാനും മറന്നില്ല. പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെയായിരുന്നു പ്രസംഗം.