-->
എഐ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ നിറയുന്ന കാലമാണിത്. സെലിബ്രിറ്റികളുടെ ചെറുപ്പവും ആണിനെ പെണ്ണാക്കിയും ചലിക്കാത്ത ചിത്രങ്ങളെ ചലിപ്പിച്ചും ഫാഷന്‍ ഫുഡ് മേഖലയില്‍ തരംഗം സൃഷ്ടിച്ചുമെല്ലാം എഐ മുന്നേറുന്നുണ്ട്.
ഇപ്പോഴിതാ ഐശ്വര്യ റായിയെയും അഭിഷേക് ബച്ചനെയും പോലുളള ബോളിവുഡ് ദമ്പതികള്‍ അവര്‍ക്ക് പ്രായമാകുമ്പോള്‍ എങ്ങനെ ആയിരിക്കുമെന്ന് എഐയിലൂടെ കാട്ടിത്തരുകയാണ് അജിന്‍ ജോസഫ് എന്ന ഇന്‍സ്റ്റഗ്രാമിലെ ഒരു എഐ ആര്‍ട്ടിസ്റ്റ.
അഭിഷേക് ബച്ചന്‍- ഐശ്വര്യ റായ്, ആലിയ ഭട്ട് - രണ്‍ബീര്‍ കപൂര്‍, വിരാട് കോഹ്ലി- അനുഷ്‌ക ശര്‍മ്മ, ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിങ്, കത്രീന കൈഫ്- വിക്കി കൗശല്‍, പ്രിയങ്ക ചോപ്ര-നിക് ജൊനാസ്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര- കിയാര അദ്വാനി തുടങ്ങിയ താരദമ്പതിമാരുടെ എഐ വീഡിയോ ആണ് വൈറലാകുന്നത്.