Saturday, March 14, 2026 Last Updated 12 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 19 Jul 2025 01.26 PM

' ഇപ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ടമുളള കാര്യമിതാണ്' ; കുഞ്ഞ് നിയോമിനൊപ്പമുളള ചിത്രം പങ്കുവെച്ച് അഹാന

share, photo

നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണുമാറിന്റെ കുടുംബം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മൂത്തമകള്‍ അഹാന കൃഷ്ണ സിനിമയിലൂടെ ശ്രദ്ധ നേടിയപ്പോള്‍ മറ്റ് മൂന്ന് പേരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ സ്വന്തമാക്കിയവരാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ദിയ കൃഷ്ണയ്ക്കും അശ്വിന്‍ ഗണേശിനും ഒരു ആണ്‍കുഞ്ഞ് പിറന്നത്. ദിയയുടെ പ്രസവം ചിത്രീകരിച്ച വ്‌ളോഗ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിയോം എന്നാണ് കുഞ്ഞിന്റെ പേര്.

ഇപ്പോള്‍ കുഞ്ഞ് നിയോമിനെ ചേര്‍ത്തുപിടിച്ചുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് അഹാന കൃഷ്ണ. '' ഇപ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ടമുളള കാര്യമിതാണ്'' എന്ന വാക്കുകള്‍ക്കൊപ്പമാണ് കുഞ്ഞിനൊപ്പമുളള ചിത്രം അഹാന ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചത്. കുഞ്ഞിന്റെ മുഖം മറച്ചുവെച്ചുളള ഫോട്ടോയാണ് അഹാന പോസ്റ്റ് ചെയ്തിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW