Thursday, March 12, 2026 Last Updated 6 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 19 Jul 2025 11.55 AM

‘എന്ത് ചെയ്യണമെന്നറിയാതെ നിന്ന ഘട്ടത്തില്‍ ഈ ലോകത്തേക്ക് പൃഥ്വി എന്നെ ക്ഷണിച്ചു; ഒരുമിച്ച്‌ എന്തെങ്കിലും ബില്‍ഡ് ചെയ്യാമെന്ന് പറഞ്ഞു...’ സുപ്രിയ മേ​നോന്‍

വിവിധ ഭാഷകളിലായി സൂപ്പര്‍ഹിറ്റ് സിനിമകള്‍ നിര്‍മ്മിക്കുന്ന പ്രൊഡക്ഷന്‍ കമ്പനിയാണിപ്പോള്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. ഇപ്പോഴിതാ ​തന്നെ സിനിമാലോകത്തേക്ക് ക്ഷണിച്ചതിന് പൃഥ്വിരാജിന് നന്ദി പറയുകയാണ് ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍.
Prithviraj Sukumaran, Supriya Menon
Supriya menon about prithviraj (Image Source: Youtube)

മലയാള സിനിമയില്‍ നടനായും നിര്‍മ്മാതാവായും സംവിധായകനായും കൈയടി നേടി പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ആദ്യ സിനിമയിലൂടെ തന്നെ ​പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പൃഥ്വിരാജ് അക്കാലത്ത് പല പെണ്‍കുട്ടികളുടെയും ഹൃദയമിടിപ്പായിരുന്നു. പൃഥ്വിയെ പ്രണയിക്കാത്ത പെണ്‍കുട്ടികള്‍ വളരെ കുറവായിരുന്നു. എന്നാല്‍ പൃഥ്വിയുടെ ഹൃദയം കീഴടക്കിയത് ജേര്‍ണലിസ്റ്റായ സുപ്രിയ മേനോനാണ്.
പൃഥ്വിയുടെ ഭാര്യയായ ശേഷം മലയാള സിനിമാപ്രേക്ഷകര്‍ക്കും സുപ്രിയ പ്രിയങ്കരിയായി. ആദ്യകാലത്ത് താരപത്നിയായി മാത്രം അറിയപ്പെട്ടിരുന്ന സുപ്രിയ ഇപ്പോള്‍ മലയാള സിനിമാ രംഗത്ത് നിർമാണ മേഖലയില്‍ ശക്തമായ സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജിന്റെ ഭാര്യ എന്നതിനപ്പുറം തന്റേതായ പേര് മലയാള സിനിമാ ലോകത്തുണ്ടാക്കാൻ ​‍ആഗ്രഹിച്ച സുപ്രിയയ്ക്ക് ഒരു പരിധി വരെ ഇതിന് സാധിക്കുകയും ചെയ്തു. സുപ്രിയയും പൃഥ്വിരാജും നയിക്കുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനി ഇതിനോടകം പല ഭാഷകളിലുമുള്ള ഒരുപിടി ശ്രദ്ധേയ സിനിമകള്‍ പ്രേക്ഷകർക്ക് മുമ്പിലെത്തിച്ചിട്ടുണ്ട്.
അടുത്തിടെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിലൂ​ടെ ഹിറ്റായ ഒരു സിനിമയാണ് പൃഥ്വി നായകനായ ഗുരുവായൂർ അമ്പലന‌ടയില്‍. മികച്ച കോമഡി എന്റർടെയ്നറായ ഈ സിനിമ വഴി ജെഎഫ്ഡബ്ല്യുവിന്റെ വുമണ്‍ പ്രൊഡ്യൂസർ ഓഫ് ദ ഇയർ പുരസ്കാരം സുപ്രിയ മേനോൻ നേടി. നടി പാർവതി ജയറാമാണ് സുപ്രിയക്ക് പുരസ്കാരം നല്‍കിയത്.
ഇപ്പോഴിതാ പുരസ്കാരം സ്വീകരിച്ച ശേഷം വേദിയില്‍ സുപ്രിയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘‘സിനിമയില്‍ വരുന്നതിന് മുമ്പ് പത്ത് വർഷത്തോളം ഞാൻ ജേർണലിസ്റ്റായിരുന്നു. ഇവിടെയെത്തിയതില്‍ പൃഥ്വിയോട് എനിക്ക് നന്ദി പറയണം. എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന ഘട്ടത്തില്‍ ഈ ലോകത്തേക്ക് പൃഥ്വി എന്നെ ക്ഷണിച്ചു. നമുക്ക് ഒരുമിച്ച്‌ എന്തെങ്കിലും ബില്‍ഡ് ചെയ്യാൻ ശ്രമിക്കാമെന്ന് പറഞ്ഞു. അതാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്.
ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയ്ക്ക് വളരെ മികച്ച കോ പ്രൊഡ്യൂസറായിരുന്നു ഇ ഫോർ എന്റർടെയിൻമെന്റ്സ്. ഞങ്ങളുടെ അടുത്ത സിനിമ നോ ബഡി മെയില്‍ തുടങ്ങും. പൃഥ്വിരാജാണ് നായകൻ. പേപ്പറുകള്‍ ഒപ്പുവെച്ച്‌ സീല്‍ ചെയ്യുന്നത് വരെ നായികയാരാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല....’’ സുപ്രിയ പറഞ്ഞു.
കാണികളായി പാർവതി തിരുവോത്ത് ഇരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അന്ന് പാർവതിയെ നായികയായി തീരുമാനിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട ചർച്ചകള്‍ നടക്കുന്നേയുണ്ടായിരുന്നുള്ളൂ എന്ന് സുപ്രിയയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകും.

മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന സിനിമയാണ് നോ ബഡി. പൃഥ്വിരാജും പാർവതി തിരുവോത്തും ഏറെക്കാലത്തിന് ശേഷം ഒരുമിച്ച്‌ അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും നോ ബഡിക്കുണ്ട്. ഇ4 എന്റർടെയിൻമെന്റ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം. എന്ന് നിന്റെ മൊയ്തീൻ, കൂടെ, മെെ ലൗ സ്റ്റോറി എന്നിവയാണ് പൃഥ്വിരാജും പാർവതിയും ഒരുമിച്ച്‌ അഭിനയിച്ച്‌ ഇതുവരെ റിലീസ് ചെയ്ത സിനിമകള്‍.
കരിയറിലുണ്ടായ വീഴ്ചയ്ക്ക് ശേഷം വീണ്ടും ശക്തമായ സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ് പാർവതി തിരുവോത്ത്. ഉര്‍വ്വശിയ്ക്കൊപ്പം ശക്തമായ കഥാപാത്രമായി എത്തിയ ഉള്ളൊഴുക്കാണ് പാർവതിയുടെ ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ.

Ads by Google
Saturday 19 Jul 2025 11.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW