Friday, March 13, 2026 Last Updated 4 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 18 Jul 2025 11.46 AM

കരിയറിലെ ഏറ്റവും കഠിനമേറിയ ഗാനങ്ങളില്‍ ഒന്നായിരുന്നു മോണിക്ക; പൂജ ഹെഗ്‌ഡെ

pooja-hegde
photo-www.instagram.com/hegdepooja/

കരിയറിലെ ഏറ്റവും കഠിനമേറിയ ഗാനങ്ങളിലൊന്നായിരുന്നു മോണിക്ക എന്ന് നടി പൂജ ഹെഗ്‌ഡെ. തന്റെ സര്‍വ്വവും ആ പാട്ടിന് നല്‍കിയിട്ടുണ്ടെന്നും തിയറ്ററുകളില്‍ പാട്ട് ഒരു വിയമായിരിക്കുമെന്നും പൂജ കുറിച്ചു. ഒപ്പം കൂടെ ഡാന്‍സ് കളിച്ച നര്‍ത്തകര്‍ക്കും താരം നന്ദി അറിയിച്ചു. മോണിക്ക ഗാനത്തിന്റെ ബിടിഎസ് വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു പൂജയുടെ കുറിപ്പ്.

‘മോണിക്കയോട് നിങ്ങള്‍ കാണിച്ച എല്ലാ സ്‌നേഹത്തിനും നന്ദി. എന്റെ കരിയറിലെ ഏറ്റവും കഠിനമേറിയതും ശാരീരിക അധ്വാനമുളളതുമായ ഗാനങ്ങളില്‍ ഒന്നായിരുന്നു മോണിക്ക. മാസങ്ങളോളം ടാന്‍ ഉണ്ടാക്കിയ കഠിനമായ ചൂട്, ഹ്യുമിഡിറ്റി, പൊടി, ചടുലമായ ചുവടുകള്‍ ( പ്രത്യേകിച്ച് ലിഗമെന്റിന് പരിക്കേറ്റതിന് ശേഷമുളള ആദ്യ ഹെക്ടിക് ഷൂട്ട്) എന്നിവയെ എല്ലാം മറകടന്ന് മോണിക്കയെ ഗ്ലാമറസകയും ആയാസരഹിതമായും കാണിക്കുക എന്ന് വെല്ലുവിളിയായിരുന്നു. മോണിക്കയ്ക്ക് ഞാന്‍ എന്റെ സര്‍വവും നല്‍കി. തിയറ്ററുകളില്‍ ഇതൊരു തരംഗമായിരിക്കും എന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു.

ഈ ടാസ്‌കില്‍ എനിക്കൊപ്പം നില്‍ക്കുകയും എനിക്ക് ഊര്‍ജം നല്‍കുകയും ചെയ്ത നര്‍ത്തകര്‍ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍, പ്രത്യേകിച്ച് ഞാന്‍ ഉപവാസം അനുഷ്ഠിച്ചിരുന്ന മഹാശിവരാത്രി ദിനത്തില്‍ എന്നോടൊപ്പം നിന്നതിന് നിങ്ങള്‍ എല്ലാവരും അടിപൊളിയാണ്’ പൂജ കുറിച്ചു.

ലോകേഷും രജനികാന്തും ഒന്നിക്കുന്ന ചിത്രം കൂലിയിലെ തകര്‍പ്പന്‍ ഗാനമാണ് മോണിക്ക. പൂജ ഹെഗ്‌ഡെയ്‌ക്കൊപ്പം സൗബിന്‍ ഷാഹിറാണ് പാട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവന്നതിനു പിന്നാലെ സൗബിന്റെ ഡാന്‍സിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW