-->
തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും നിറയെ ആരാധകരുള്ള താരമാണ് പൂജ ഹെഗ്ഡെ. മോഡലിങ് രംഗത്തുനിന്നാണ് താരം സിനിമയിലേക്കെത്തുന്നത്. 2010 ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ രണ്ടാമത്തെ റണ്ണറപ്പായിരുന്നു പൂജ.
ദക്ഷിണേന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് പൂജ. കൂടാതെ നിരവധി സൗത്തിന്ത്യന്‍ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
ഇപ്പോഴിതാ പൂജയുടെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. മുല്ലപ്പൂവ് ചൂടി, മുത്തശ്ശിയുടെ 70 വര്‍ഷം പഴക്കമുളള കാഞ്ചീപുരം സാരി ഉടുത്തുളള വിന്റേജ് ഫോട്ടോസാണ് താരം പങ്കുവെച്ചിരിക്കുന്നത്.