Tuesday, March 17, 2026 Last Updated 4 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Jul 2025 09.36 PM

ചലച്ചിത്രഗ്രന്ഥം, നിരൂപണം: ഫിലിം ക്രിട്ടിക്‌സ് മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

uploads/news/2025/07/791216/kerala-film.jpg

തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ മണ്ണാറക്കയം ബേബി രചനാ അവാര്‍ഡിന് ചലച്ചിത്ര ഗ്രന്ഥങ്ങളും സിനിമാലേഖനങ്ങളും ക്ഷണിച്ചു. 2024 ല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ലേഖനങ്ങളുമാണ് അവാര്‍ഡിന് പരിഗണിക്കുക.

മികച്ച ഗ്രന്ഥത്തിന് 5000 രൂപയും ലേഖനത്തിന് 3000 രൂപയും ശില്‍പവും പ്രശസ്തിപത്രവുടങ്ങുന്ന അവാര്‍ഡിന് പൂരിപ്പിച്ച അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും നാലു കോപ്പി വീതം, തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രി റോഡ്, കോട്ടയം 686001 എന്ന വിലാസത്തില്‍ ജൂലൈ 31ന് അകം കിട്ടത്തക്കവിധം അയയ്ക്കണം. ഗ്രന്ഥകര്‍ത്താവിനോ പ്രസാധകനോ അപേക്ഷിക്കാം.

അപേക്ഷാഫീസില്ല. keralafilmcritics@gmail.com വിലാസത്തില്‍ നിന്ന്അപേക്ഷാ ഫോമും നിബന്ധനകളും ഇമെയിലിലൂടെയും www.keralafilmcritics.com. എന്ന വെബ്‌സൈറ്റില്‍ നിന്ന് നേരിട്ടു ഡൗണ്‍ലോഡ് ചെയ്തും ലഭ്യമാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 98464 78093.

Ads by Google
Ads by Google
LATEST NEWS
TRENDING NOW