Tuesday, March 17, 2026 Last Updated 10 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 10.44 AM

ടികെ ഗോവിന്ദനെ സിപിഐഎം പുറത്താക്കാന്‍ സാധ്യത: മലപ്പട്ടത്ത് ഇന്ന് വിശദീകരണ യോഗം

cpim, expel, tk-govindan

മുതിര്‍ന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടികെ ഗോവിന്ദനെ പുറത്താക്കാന്‍ സിപിഐഎം. ഗോവിന്ദന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഒരുങ്ങുകയാണ് സിപിഐഎം. ഗോവിന്ദന്റെ നാടായ മലപ്പട്ടത്ത് ഇന്ന് നടക്കുന്ന വിശദീകരണ യോഗത്തില്‍ എം വി ജയരാജന്‍ സംസാരിക്കും.

സ്വന്തം നാട്ടില്‍ ടി കെ ഗോവിന്ദനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മലപ്പട്ടം ലോക്കല്‍ കമ്മിറ്റി നടത്തിയ പ്രകടനത്തിന് ടി കെ ഗോവിന്ദന്റെ മരുമകളും ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ടികെ സുലേഖ നേതൃത്വം നല്‍കി. അതേസമയം ഗോവിന്ദന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണക്കുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും അതൃപ്തിയിലാണ്. പ്രാദേശിക നേതാക്കള്‍ ജില്ലാ നേതൃത്വത്തിന് മുന്നില്‍ രാജി വെക്കുമെന്ന് അറിയിച്ചു കഴിഞ്ഞു.

തളിപ്പറമ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് ടികെ ഗോവിന്ദന്റെ തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ടികെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടത്. മൂന്നു തവണ എംഎല്‍എ ആയതിന് ശേഷം നാലാം തവണ ആ കസേരയില്‍ ഭാര്യയെ ഇരുത്തുന്നത് ശരിയല്ല. ഭാര്യയെ സ്ഥാനാര്‍ഥി ആക്കിയതിന്റെ പിന്നില്‍ അഴിമതി നടത്താനാണെന്നും ടി കെ ഗോവിന്ദന്‍ ആരോപിച്ചു. ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും യുഡിഎഫ് പിന്തുണ തന്നാല്‍ സ്വീകരിക്കുമെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു.

പികെ ശ്യാമളയ്ക്ക് എതിരെ ആന്തൂരിലെ വ്യവസായി സാജന്റെ ആത്മഹത്യ വിഷയവും ടി കെ ഗോവിന്ദന്‍ ഉയര്‍ത്തി. താന്‍ നഗരസഭ ചെയര്‍പേഴ്‌സന്റെ കസേരയില്‍ ഇരിക്കുന്നുണ്ടെങ്കില്‍ അനുമതി കൊടുക്കില്ലെന്ന് പറഞ്ഞത് കൊണ്ടാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നും ആത്മഹത്യയ്ക്ക് ശേഷം, പികെ ശ്യാമളയ്ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW