Wednesday, March 11, 2026 Last Updated 28 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 11 Jul 2025 03.59 PM

കൊല്ലം റെയിൽവേ സ്റ്റേഷനിൽ വൻസുരക്ഷാ വിഴ്ച, പ്ലാറ്റ്ഫോമിൽ നിന്നവരുടെ തലയിൽ കമ്പി വീണു; 2 പേർക്ക് ഗുരുതര പരുക്ക്

kollam railway station
photo - facebook

കൊല്ലം : കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് കമ്പി വീണ് രണ്ട് യാത്രക്കാര്‍ക്ക് പരിക്ക് . സുരക്ഷ ഒരുക്കാതെ നിര്‍മ്മാണം നടത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം . റെയില്‍വേ സ്റ്റേഷന്റെ് ഒന്നാം പ്ലാറ്റഫോമിമനാട് ചേര്‍ന്ന് നിര്‍മാണത്തില്‍ ഇരുന്ന ബഹുനില കെട്ടിടത്തില്‍ നിന്നാണ് ഇരുമ്പ് കമ്പികള്‍ താഴെക്ക് പതിക്കുകയായിരുന്നു .

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും കൊല്ലം ജില്ല ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. മൈനാഗപ്പള്ളി സ്‌കൂളിലെ അധ്യാപികയാണ് പരിക്കേറ്റ വട്ടിയൂര്‍ക്കാവ് സ്വദേശി ആശ. സര്‍ക്കാര്‍ ജീവനക്കാരനായ സുധീഷ് തിരുവനന്തപുരത്തേക്ക് പോകാനായി എത്തിയത് .

ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചിട്ടില്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. വിദഗ്ദ്ധ ചികിത്സയ്ക്കായി സുധീഷിനെ ജില്ലാ ആശുപത്രിയില്‍ നിന്ന് സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി .

Ads by Google
Ads by Google
LATEST NEWS
TRENDING NOW