-->
കരിക്ക് സീരിസുകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് കൃഷ്ണചന്ദ്രന്‍. കരിക്കില്‍ വ്യത്യസ്തങ്ങളായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുളളയാളാണ് കൃഷ്ണചന്ദ്രന്‍. ടൂട്ടി, ഭവാനിയമ്മ, അമ്പാടി, സുര നമ്പൂതിരി, രതീഷ് സാര്‍, പ്രച്ഛന്നന്‍ പ്രകാശ് തുടങ്ങി കരിക്കിലെ പ്രശസ്തമായ പല വേഷങ്ങളും ചെയ്തത് കൃഷ്ണചന്ദ്രനാണ്. ഇപ്പോഴിതാ കൃഷ്ണചന്ദ്രന്റെ അമ്പരപ്പിക്കുന്ന ബോഡി ട്രാന്‍സ്ഫര്‍മേഷനും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്.
'' ഓരോ പുഷിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു'' എന്ന ക്യാപ്ഷനോടെയാണ് കോച്ച് അജിത്തിനെയും റാഫേലിനെയും ടാഗ് ചെയ്തുകൊണ്ടുളള കൃഷ്ണചന്ദ്രന്റെ പോസ്റ്റ്. കരിക്കിലെ മറ്റൊരു അഭിനേതാവായ അര്‍ജുന്‍ രത്തന്‍ അടക്കമുളളവര്‍ കൃഷ്ണചന്ദ്രന്റെ പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്. '' അടുത്ത ഓണത്തിന് മസിലുളള മാവേലി റെഡി'' എന്നാണ് ആരാധകരിലൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.