-->
നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മകള്‍ എന്നതിലുപരി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍, സംരംഭക എന്നീ നിലയിലൊക്കെ തിളങ്ങി നില്‍ക്കുന്ന താരപുത്രിയാണ് ദിയ കൃഷ്ണ. എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടാണ് ദിയ താരമായത്. തന്റെ പ്രണയം, പ്രണയനൈരാശ്യം, വിവാഹം, ഗര്‍ഭാവസ്ഥ എന്നിങ്ങനെ എല്ലാം ദിയ അതിലൂടെ പങ്കുവച്ചിട്ടുണ്ട്. തന്റെ ഡെലിവറിയും ലൈവായി ദിയ സോഷ്യല്‍ മീഡിയ ആരാധകരെ കാണിച്ചു കൊടുത്തു.
ഒട്ടും വള്‍ഗാരിയില്ലാതെ ഏറ്റവും നല്ല രീതിയില്‍ ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം പങ്കിട്ടതിന് ദിയയ്ക്ക് ഒരുപാട് പേര്‍ ആശംസകളും ധൈര്യത്തിന് സല്ല്യൂട്ടും പങ്കിട്ടിരുന്നു. ഒരു ഫാമിലി വ്ലോഗിന്റെ എപ്പിസോഡിന് മില്ലണിലധികം കാഴ്ച്ചക്കാരെ കിട്ടുന്നതും ഇതിലൂടെയാണ് പലരും പങ്കുവച്ചു. തന്റെ ഡെലിവറി വീഡിയോയ്ക്ക് ഇത്രയധികം പിന്തുണയും സ്നേഹവും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദിയയും പിന്നീട് തന്റെ വ്ലോഗിലൂടെ പറഞ്ഞിരുന്നു. ദിയയ്ക്ക് നിഓം എന്ന ഓമി ജനിച്ചത് നാലു ദിവസം മുമ്പാണ്. ജനിച്ച് വീണപ്പോള്‍ മുതല്‍ സ്റ്റാറാണ് ദിയയുടെ ഓമി. കാരണം ഓമിയുടെ ഭൂമിയിലേക്കുള്ള വരവ് ഇതിനോടകം എഴുപത് ലക്ഷത്തിന് മുകളില്‍ ആളുകള്‍ കണ്ടിട്ടുണ്ട്.
ഇപ്പോഴിതാ കുഞ്ഞിന്റെ വരവിനു ശേഷം ദിയ അതിരില്ലാത്ത സന്തോഷത്തിലാണെന്ന് പറയുകയാണ് അശ്വിന്‍. പുതിയ വ്ലോഗിലെ ഇരുവരുടേയും രസകരമായ സംഭാഷണം ശ്രദ്ധിക്കപ്പെടുകയാണ്.
ദിയ ഭയങ്കര ഇളകിയാണ് ഇരിക്കുന്നത്. ഭയങ്കര ഓവർസ്മാർട്ടാണ് എന്നാണ് തമാശ രൂപേണ അശ്വിൻ പറഞ്ഞത്. ‘‘ഞാൻ എന്നെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്നത് കൊണ്ടും കോണ്‍ഫിഡന്റായതുകൊണ്ടും തോന്നുന്നതാണ്. ആശുപത്രിയിലെ ജീവനക്കാരെല്ലാം ഭയങ്കര ഹെല്‍പ്പ്ഫുള്ളാണ്. അതുകൊണ്ട് ഞാൻ കുറച്ച് ഇളകി തന്നെ ഇരിക്കും.
എല്ലാ ഹെല്‍പ്പിനും ഇവിടെ ആളുള്ളതുകൊണ്ട് വളരെ സുഖം തോന്നുന്നു. ഫാമിലിയും ഹെല്‍പ്പിനുണ്ട്. ആശുപത്രിയിലെ ജീവനക്കാരുടെ പെരുമാറ്റം കാണുമ്പോള്‍ അവരെ കുടുംബാംഗങ്ങളെപ്പോലെ തോന്നുന്നു. എല്ലാം കൊണ്ട് സന്തോഷവതിയാണ്. പിന്നെ ഞാൻ എന്തിന് വിഷമിച്ചിരിക്കണം...’’ എന്നായിരുന്നു ദിയ നല്‍കിയ മറുപടി. ‘‘അടുത്ത പ്രഗ്നൻസിക്ക് റെഡിയാണോ നീ?...’’ എന്നായിരുന്നു അശ്വിന്റെ അടുത്ത ചോദ്യം.
‘‘ഇപ്പോള്‍ എന്തായാലും അല്ല. ഇപ്പോള്‍ എന്റെ ഫുള്‍ അറ്റൻഷനും ലവ്വും ഓമിക്ക് മാത്രം കൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്ന’’തെന്ന് ദിയ പറഞ്ഞു. ’’നീ ഭയങ്കര ഫ്രീയായി ഇരിക്കുന്നുവെന്ന് എനിക്ക് എപ്പോള്‍ തോന്നുന്നോ അപ്പോള്‍ നിന്നെ ഞാൻ പ്രഗ്നന്റാക്കും...’’എന്നായിരുന്നു അശ്വിൻ ഉടൻ പറഞ്ഞത്. ‘‘അങ്ങനെ എങ്കില്‍ ഫുള്‍ ടൈം ഞാന്‍ ഓ ബൈ ഓസി ഓഫീസിലും ഗോഡൗണിലും മാത്രം പോയിരിക്കും...’’ എന്നായി ദിയ.
ഗർഭകാലത്തും ഡെലിവറി സമയത്തുമെല്ലാം ദിയയുടെ അടുത്തു തന്നെയുണ്ടായിരുന്നു അശ്വിന്‍.. പ്രഗ്നൻസി കോണ്‍ട്രാക്ഷൻ പെയിൻ ദിയ അനുഭവിച്ച സമയത്തെല്ലാം അശ്വിനുണ്ടായിരുന്നു, പാട്ട് പാടി കൊടുത്ത് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന അശ്വിന്റെ വീഡിയോയും വൈറലായിരുന്നു.
താൻ പറഞ്ഞ് വിട്ടപ്പോഴാണ് കുഞ്ഞിന്റെ അടുത്തേക്ക് പോയതെന്നും അതുവരേയും തന്റെ അരികില്‍ നിന്നും മാറാതെ നില്‍ക്കുകയായിരുന്നുവെന്നും ദിയ പറഞ്ഞു. കുഞ്ഞിനെ കൊഞ്ചിച്ചും ഉമ്മവെച്ചും മതിവരാതെ നില്‍ക്കുന്ന അശ്വിന്റെ വീഡിയോയും ദിയ പങ്കുവെച്ചിരുന്നു.
കരയുകയാണെങ്കിലും അശ്വിന്റെ പാട്ട് കേട്ടാല്‍ സ്വച്ച് ഇട്ടപ്പോലെ കുഞ്ഞ് ഉറങ്ങുമെന്നും ദിയ പറയുന്നു. ദിയയുടെ ഡെലിവറി വീഡിയോ വൈറലായപ്പോള്‍ ആളുകള്‍ പ്രശംസിച്ചത് അശ്വിൻ ദിയയ്ക്ക് കൊടുത്ത കെയറിനേയും സപ്പോർട്ടിനേയുമാണ്. മകൻ പിറന്ന നിമിഷമാണോ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷമെന്ന് ചോദിച്ചപ്പോള്‍ അല്ല ദിയയെ താലികെട്ടിയ നിമിഷമാണെന്നായിരുന്നു അശ്വിന്റെ മറുപടി.
‘‘കുഞ്ഞ് പിറന്ന നിമിഷവും എനിക്ക് പ്രിയപ്പെട്ടതാണ്. പക്ഷെ അതിനേക്കാള്‍ ഏറെ പ്രിയപ്പെട്ടതും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതും വിവാഹം നടന്ന നിമിഷമാണ്...’’ എന്നാണ് അശ്വിൻ പറഞ്ഞത്. ഏറെക്കാലം അടുത്ത സുഹൃത്തുക്കളായിരുന്ന ഇവര്‍ രണ്ട് വർഷത്തോളം പ്രണയിച്ചശേഷമാണ് കഴിഞ്ഞ വർഷം വിവാഹിതരായത്. ഇവരുടെ ആദ്യത്തെ വിവാഹവാര്‍ഷികം ആഘോഷിക്കുമ്പോള്‍ ചടങ്ങിലെ പ്രധാന അതിഥിയായി മകന്‍ ഓമിയും നടുവിലുണ്ടാകുമെന്നാണ് ദിയയ്ക്കും അശ്വിനുമുള്ള വലിയ സന്തോഷം.