Saturday, March 14, 2026 Last Updated 21 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 07 Jul 2025 11.08 AM

' എന്നെ സന്തോഷിപ്പിക്കുന്ന ഇടം' ; ജിമ്മിനൊരു പ്രണയലേഖനവുമായി റിമി ടോമി

love
photo-www.instagram.com/rimitomy/

ഗായികയായി വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിമി ടോമി. പിന്നീട് അവതാരകയായും അഭിനേത്രിയായും റിയാലിറ്റി ഷോ ജഡ്ജായുമൊക്കെ മലയാളികളുടെ മനസില്‍ ഇടം പിടിക്കാൻ റിമിക്ക് കഴിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി ടോമി പലപ്പോഴും ജിമ്മില്‍ നിന്നുളള വീഡിയോകളും ഫോട്ടോകളും പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ തന്റെ സന്തോഷത്തിന്റെ ഇടമായി മാറിയ ജിമ്മിനെ കുറിച്ച് റിമി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്. ജിമ്മിനൊരു പ്രണയലേഖനം എന്ന് കുറിച്ചു കൊണ്ടാണ് റിമിയുടെ വാക്കുകള്‍. ജിമ്മില്‍ നിന്നുളള ചിത്രങ്ങളും ഗായിക പങ്കുവെച്ചിട്ടുണ്ട്.

'' എന്റെ ജിമ്മിനൊരു പ്രണയലേഖനം. എന്റെ ഏറ്റവും അവശരായ, തിരക്കുളള ദിവസങ്ങളില്‍ പോലും എങ്ങനെയെങ്കിലും ഇവിടെ എത്തിച്ചേരാനാണ് ഞാന്‍ ശ്രമിക്കാറുളളത്. എന്തുകൊണ്ടാണ് ഞാന്‍ ഈ സ്ഥലത്തെ ഇത്രയധികം ഇഷ്ടപ്പെടുന്നതെന്ന് എനിക്കറിയില്ല. ഒരുപക്ഷേ പോസിറ്റീവ് വൈബ്, സംഗീതം, പവര്‍ ഒക്കെയാകാം അതിന് കാരണം. ഡംബെല്‍സ് ശരിക്കും എന്റെ ഉറ്റ ചങ്ങാതിമാരായി! ജിമ്മ് എന്റെ സ്‌ട്രെസ് റിലീഫ് ആണ്. എന്നെ സന്തോഷിപ്പിക്കുന്ന ഇടമാണ്- എനിക്ക് പനി വരുമ്പോള്‍ പോലും, എന്റെ ആദ്യത്തെ ചിന്ത'' ഞാന്‍ എങ്ങനെ ജിമ്മില്‍ പോകും?'' എന്നാണ്. കാരണം ഈ സ്ഥലം എന്റെ ശരീരത്തെ ആത്മാവിനെയും ഉയര്‍ത്തുന്നു'', എന്നാണ് റിമി ടോമി കുറിച്ചത്. പിന്നാലെ റിമിയുടെ മേക്കോവറിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്ത് എത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW