-->
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ക്കിടയില്‍ പാമ്പ്. ജലവിഭവവകുപ്പിന്റെ് ഓഫിസിലാണ് ഫയലുകള്‍ക്കിടയില്‍ പാമ്പിനെ കണ്ടെത്തിയത് . രാവിലെ ജീവനക്കാരെത്തിയതോടെയാണ് പാമ്പിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്..
ജീവനക്കാര്‍ അറിയിച്ചതിനെ തുടന്ന് സര്‍പ്പ വൊളന്റിയർ നിഖില്‍ സിങ് എത്തി പാമ്പിനെ പിടിച്ചു. അരമണിക്കൂറിലധികം പരിശ്രമിച്ചാണ് ഇതിനെ പിടികൂടിയത്. വിഷമുള്ള പാമ്പ് അല്ലെന്നും ചേരയെയാണ് പിടികൂടിയതെന്നും ജീവനക്കാര്‍ പറഞ്ഞു.
ഫയൽറാക്കുകൾ കൂട്ടിയിട്ട സ്ഥലത്താണ് പാമ്പുണ്ടായിരുന്നത്. സെക്രട്ടേറിയറ്റിൽ ഇതേഭാഗത്ത് ഏതാനും മാസങ്ങൾക്ക് മുൻപ് പാമ്പിനെ കണ്ടെത്തിയിരുന്നു. ഈ പ്രദേശം വൃത്തിയാക്കാനുള്ള ശ്രമമുണ്ടാകുന്നില്ലെന്നാണ് പരാതി.