Wednesday, March 11, 2026 Last Updated 38 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 05 Jul 2025 12.46 PM

സ്‌ക്രാം 440 ബൈക്കിന്റെ ബുക്കിംഗ് പുനരാരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്

two, india

ഈ ജനുവരിയിലാണ് സ്‌ക്രാം 440 മോഡലിനെ എന്‍ഫീല്‍ഡ് വിപണിയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇടയ്ക്ക് വെച്ച് ചില കാരണങ്ങളാല്‍ സ്‌ക്രാമിന്റെ ബുക്കിംഗും വില്‍പ്പനയും റെട്രോ ക്ലാസിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കള്‍ നിര്‍ത്തിവെച്ചിരുന്നു. മോട്ടോര്‍സൈക്കിളിലെ ചെറിയ സാങ്കേതിക പ്രശ്നം കാരണം ഒരു മാസത്തിലേറെയായി നിര്‍ത്തിവെച്ചിരുന്ന സ്‌ക്രാം 440 (Royal Enfield Scram 440 ) ബൈക്കിന്റെ ബുക്കിംഗ് റോയല്‍ എന്‍ഫീല്‍ഡ് പുനരാരംഭിച്ചിരിക്കുകയാണ്. കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലുടനീളമുള്ള ഡീലര്‍മാര്‍ മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് പുനരാരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2025 മെയ് ആദ്യ വാരത്തിലാണ് സ്‌ക്രാം 440 മോഡലിനായുള്ള ബുക്കിംഗുകളും ഡെലിവറികളും നിര്‍ത്തിവെക്കുന്നതായി റോയല്‍ എന്‍ഫീല്‍ഡി പ്രഖ്യാപിച്ചത്. ബൈക്കിലെ ഒരു തകരാറായിരുന്നു ഇതിന് കാരണം. എഞ്ചിന്‍ കുറച്ച് സമയത്തേക്ക് പ്രവര്‍ത്തിച്ചിട്ടും സ്റ്റാര്‍ട്ട് ആകുന്നില്ലെന്നതായിരുന്നു ആളുകള്‍ നേരിട്ടിരുന്ന പ്രശ്നം. ഡെലിവറി ചെയ്ത യൂണിറ്റുകളില്‍ രണ്ട് ശതമാനം മാത്രമേ ഈ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തിരുന്നുള്ളൂ. മാഗ്‌നെറ്റോയിലെ വുഡ്രഫ് കീ എന്നറിയപ്പെടുന്ന ഒരു പ്രത്യേക ഘടകവുമായി ബന്ധപ്പെട്ടതായിരുന്നു ഈ പ്രശ്നം.

സിറ്റി, ഓഫ്-റോഡ് സാഹചര്യങ്ങള്‍ക്ക് ആവശ്യമായ ശക്തമായ ലോ-എന്‍ഡ് ടോര്‍ക്ക് ഉള്ള ഒരു പുതിയ 440 സിസി എല്‍എസ് എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 440 മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. 443 സിസി, എയര്‍/ഓയില്‍-കൂള്‍ഡ് എഞ്ചിന് 6,250 ആര്‍പിഎമ്മില്‍ 25.4 bhp കരുത്തും 4,000 ആര്‍പിഎമ്മില്‍ 34 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നതും. 19-17 ഇഞ്ച് വീല്‍ കോമ്പിനേഷനിലാണ് ബൈക്ക് നിരത്തിലേക്ക് എത്തുന്നത്. കൂടാതെ തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 440 അലോയ് വീലുകളിലോ സ്പോക്ക് വീലുകളിലോ സ്വന്തമാക്കാനുമാവും. ട്രെയില്‍, ഫോഴ്സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ വരുന്ന മോട്ടോര്‍സൈക്കിളിന് 2.08 ലക്ഷം രൂപയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വിലയാണുള്ളത്.

Ads by Google
Ads by Google
TRENDING NOW